HOME
DETAILS
MAL
സാവിത്രിക്ക് സൗജന്യ വൈദ്യുതി കണക്ഷന്
backup
February 28 2017 | 17:02 PM
ആലപ്പുഴ: കലക്ടറുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സേവന സ്പര്‍ശത്തിലൂടെ വിധവയായ വീട്ടമയ്ക്ക് വൈദ്യുതി കണക്ഷന് ലഭിച്ചു.
സ്വന്തം പേരില്‍ വീടും സ്ഥലവും ഇല്ലാത്തതിനാല്‍ കോമളപുരം അവലുക്കുന്ന് കൈതപ്പറമ്പില് സാവിത്രി പല പ്രാവശ്യം അപേക്ഷ നല്‍കിയിട്ടും വൈദ്യുതി കണക്ഷന് ലഭിച്ചിരുന്നില്ല.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സേവന സ്പര്ശത്തില് പരാതി നല്‍കിയത്. കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷനിലെ അസിസ്റ്റന്റ് എന്ജിനീയറില് നിന്ന് കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
തുടര്‍ന്നു സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ നല്കി സാവിത്രിക്ക് വൈദ്യുതി കണക്ഷന് നല്‍കുകയായിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളതിനാല്‍ സൗജന്യമായാണു കണക്ഷന് നല്‍കിയത്. സേവന സ്പര്ശത്തില് പരാതി നല്‍കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."