HOME
DETAILS

ഊര്‍ജതന്ത്രം എളുപ്പമാക്കാം; അനുദൈര്‍ഘ്യം, അനുപ്രസ്ഥം

  
backup
February 07 2020 | 04:02 AM

%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

 


പ്രകാശ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നത്. ഇവയ്ക്ക് ശൂന്യസ്ഥലങ്ങളില്‍ കൂടി സഞ്ചരിക്കാന്‍ സാധിക്കും. ധ്രുവീകരണത്തിന് വിധേയമാകും. ശബ്ദം സഞ്ചരിക്കുന്നത് അനുദൈര്‍ഘ്യ രൂപത്തിലാണ്. ഇവയുടെ സഞ്ചാരദിശയ്ക്ക് സമാന്തരമായാണ് തരംഗത്തില്‍ കമ്പനമുണ്ടാകുന്നത്.


തരംഗദൈര്‍ഘ്യം

ഒരു പൂര്‍ണതരംഗത്തിന്റെ ദൈര്‍ഘ്യമാണ് തരംഗ ദൈര്‍ഘ്യം. സാധാരണയായി അടുത്തടുത്തുള്ള രണ്ടു ഗര്‍ത്തങ്ങള്‍ തമ്മിലോ ശൃംഗങ്ങള്‍ തമ്മിലോ ഉള്ള അകലമാണ് തരംഗദൈര്‍ഘ്യമായി കണക്കാക്കുന്നത്. ഒരു സെക്കന്റില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗ ചലനത്തിന്റെ പ്രവേഗം.

ഇന്‍കാന്‍ഡസെന്റ് ലാമ്പ്


ടണ്‍സ്റ്റണ്‍ ലോഹം കൊണ്ട് നിര്‍മിച്ച ഫിലമെന്റ് അടങ്ങിയ വിളക്കുകളാണിവ. ദീര്‍ഘ നേരം ചുട്ടു പഴുത്ത് ധവള പ്രകാശം പുറപ്പെടുവിക്കാനുള്ള ടണ്‍സ്റ്റണിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം ബള്‍ബുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന റസിസ്റ്റിവിറ്റിയും ദ്രവണാങ്കവും അടങ്ങിയ ടങ്‌സ്റ്റണ്‍ ഫിലമെന്റിന്റെ ഓക്‌സീകരണം അസാധ്യമാക്കാനായി ഗ്ലാസ് ബള്‍ബിനകത്തെ വായു ശൂന്യമാക്കുകയും ബാഷ്പീകരണ തോത് കുറയ്ക്കാനായി നൈട്രജന്‍ വാതകം നിറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ബള്‍ബിനകത്തെ ബാഷ്പീകരണ തോത് കുറയുകയും ടങ്‌സ്റ്റണ്‍ ഉന്നത താപ നിലയില്‍ ജ്വലിക്കുകയും ചെയ്യുന്നു.


ഡിസ്ചാര്‍ജ്ജ് ലാമ്പ്

ഫിലമെന്റ് ഇല്ലാത്ത ലാമ്പുകളാണിവ. താഴ്ന്ന മര്‍ദ്ദത്തില്‍ അനുയോജ്യമായ വാതകം നിറച്ചിരിക്കുന്ന ഒരു ഗ്ലാസ് ട്യൂബിന്റെ രണ്ട് അറ്റങ്ങളിലായി ഓരോ ഇലക്ട്രോഡുകള്‍ ഉണ്ടായിരിക്കും. ഇവയിലെ ഇലക്ട്രോഡുകള്‍ക്കിടയില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുകയും അവയ്ക്കിടയിലെ വാതകവും തല്‍ഫലമായി ആറ്റങ്ങളും അയോണീകരിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ അയോണീകരിക്കപ്പെടുന്നതിനിടയില്‍ അയോണീകരിക്കപ്പെടാത്ത ആറ്റങ്ങളുമായി ഇവ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും അയോണീകരിക്കപ്പെടാത്ത ആറ്റങ്ങള്‍ ഉയര്‍ന്ന ഈര്‍ജ്ജ നിലയിലെത്തുകയും ചെയ്യും.
ഇവ പൂര്‍വാവസ്ഥയിലേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആഗിരണം ചെയ്ത ഊര്‍ജ്ജം പ്രകാശ കിരണരൂപത്തില്‍ പുറത്തു വിടുന്നതാണ് ഡിസ്ചാര്‍ജ്ജ് ലാമ്പിലെ വെളിച്ചം. ഗ്ലാസ് ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസൃതമായിരിക്കും ഡിസ്ചാര്‍ജ്ജ് ലാമ്പിലെ പ്രകാശത്തിന്റെ നിറം.


സുരക്ഷാഫ്യൂസ്


ഒരു സര്‍ക്കീട്ടിലുണ്ടാകുന്ന അമിത വൈദ്യുത പ്രവാഹത്തില്‍നിന്നു നമ്മേയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നവയാണ് സുരക്ഷാഫ്യൂസ്. ലൈന്‍ വോള്‍ട്ടേജ് 230 ആയി നിശ്ചയിച്ചാല്‍ പരമാവധി കടത്തി വിടാവുന്ന പവര്‍ = P=VI= 230X5=1150 ണ ഇതില്‍ കൂടുതല്‍ അളവില്‍ വദ്യുതി കടന്നു പോയാല്‍ ഫ്യൂസ് വയര്‍ ഉരുകി വൈദ്യുതി വിച്ഛേദിക്കപ്പെടും.

വോള്‍ട്ടേജ്

കറന്റും പ്രതിരോധവും കൂടി ചേര്‍ന്നതിനെയാണ് വോള്‍ട്ടേജ് എന്നു പറയുന്നത്. കറന്റിനെ ആമ്പിയര്‍ കൊണ്ടും പ്രതിരോധത്തെ ഓം യൂണിറ്റ് കൊണ്ടുമാണ് സൂചിപ്പിക്കുന്നത്. വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഏകകമാണ് വോള്‍ട്ട്. ഇലക്ട്രിക്കല്‍ പൊട്ടന്‍ഷ്യലിനെ ആശ്രയിച്ച് മാത്രമാണ് വൈദ്യുതി ഒഴുകുന്നത്. പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ഢ . ഇറ്റാലിയന്‍ ഊര്‍ജ്ജ തന്ത്രജ്ഞനായ അലക്‌സാണ്ടര്‍ വോല്‍ട്ടായോടുള്ള ആദര സൂചകമായാണ് ഈ പേര് നല്‍കിയിരിക്കുന്നത്.


കറന്റും കൂളോമും

ഒരു സെക്കന്റില്‍ സര്‍ക്കീട്ടിലൂടെ ഒഴുകുന്ന ചാര്‍ജ്ജിന്റെ അളവാണ് കറന്റ്. ഒരു സെക്കന്റില്‍ ഒരു കൂളോം ചാര്‍ജ്ജാണ് സര്‍ക്കീട്ടിലൂടെ ഒഴുകുന്നെങ്കില്‍ കറന്റ് ഒരു ആമ്പിയര്‍ ആയിരിക്കും. ഒരു ആമ്പിയര്‍ വൈദ്യുത പ്രവാഹമുളള ഒരു വൈദ്യുത വാഹിയിലൂടെ ഒരു സെക്കന്റില്‍ കടന്നു പോകുന്ന ചാര്‍ജ്ജിന്റെ അളവാണ് കൂളോം. ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ കടന്നു പോകുന്ന വൈദ്യുത ചാര്‍ജ്ജിന്റെ അളവാണ് ആമ്പിയര്‍. വോള്‍ട്ടേജും പ്രതിരോധവും ചേര്‍ത്താണ് കറന്റിനെ സൂചിപ്പിക്കുന്നത്.


വാട്ടും ജൂളും

ഊര്‍ജ്ജ പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള അന്താരാഷ്ട്ര ഏകകമാണ് വാട്ട്. ഇതിനെ സൂചിപ്പിക്കുന്ന ഏകകം ണ എന്നാണ്. ഒരു സെക്കന്റില്‍ പ്രവഹിക്കുന്ന ഒരു ജൂള്‍ ഊര്‍ജ്ജ രൂപമാണ് വാട്ട്. അന്താരാഷ്ട്ര ഏകക വ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ ഏകകമായാണ് ജൂള്‍ ഉപയോഗിക്കുന്നത്. ജയിംസ് പ്രെസ്‌കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമായാണ് ഈ പേര് നല്‍കിയത്. ജൂളിനെ സൂചിപ്പിക്കുന്നത് ഖ എന്ന അക്ഷരം ഉപയോഗിച്ചാണ്. ഒരു ന്യൂട്ടണ്‍ ബലമുള്ള ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ജൂള്‍.

സിംഗിള്‍ ഫേസ്,
ത്രീ ഫേസ് ജനറേറ്ററുകള്‍

രണ്ട് കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍. എ.സി.ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തത്തിന്റെ ഒരോ ധ്രുവത്തിനും മൂന്ന് സെറ്റ് ആര്‍മേച്ചര്‍ ചുരുളുകള്‍ വീതമുള്ളതിനാല്‍ ഒരേ സമയംമൂന്ന് വൈദ്യുത പ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ത്രീ ഫേസ് ജനറേറ്റര്‍.

എ.സി, ഡി.സി ജനറേറ്ററുകള്‍

ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ്ലിപ് റിങ്, സ്ലിപ് റിങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍. സ്ലിപ് റിങ്ങിനു പകരം ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഒരേ ദിശയിലേക്ക് വൈദ്യുതി പ്രവഹിക്കപ്പെടുന്നു.

വീക്ഷണ സ്ഥിരത
ഒരു വസ്തുജനിപ്പിക്കുന്ന ദൃശ്യാനുഭവം വസ്തുവിനെ ദൃഷ്ടിപഥത്തില്‍നിന്ന് മാറ്റിയാലും സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയത്തേക്ക് ദൃഷ്ടിപഥത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത.

വിസരണം
സൂര്യപ്രകാശം അന്തരീക്ഷത്തിലെ കണികകളില്‍ത്തട്ടി ചിതറുന്നതാണ് വിസരണം.പ്രകാശത്തിന്റെതരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് വിസരണം കൂടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago