ഹീമോഫീലിയ രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസികളിലൂടെയുള്ള സൗജന്യ സഹായം തുടരും
തിരുവനന്തപുരം: ഹീമോഫീലിയ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കാരുണ്യ ഫാര്‍മസി വഴി നല്‍കുന്നത് മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കേ കാസ്പ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുന്ന് വിതരണം തുടരുമെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. ധനകാര്യമന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എം. വിന്‍സന്റ് എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു മാസം ശരാശരി 2.25 കോടി രൂപ ഈ ഇനത്തില്‍ ചെലവുണ്ടാകുന്നുണ്ടെന്നും വര്‍ഷം 84.11 കോടി രൂപയുടെ സഹായം ഹീമോഫീലിയ രോഗികള്‍ക്കും സമാന രോഗികള്‍ക്കുമായി ചെലവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സഭയെ അറിയിച്ചു. പരീക്ഷാ സമയത്ത് മരുന്ന് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും സമയത്ത് മരുന്ന് കിട്ടിയില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളും സഭയില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."