HOME
DETAILS
MAL
റിപബ്ലിക്ക് ദിനത്തിലെ 'പഠനോത്സവം' പ്രഹസനം: കെ.എസ്.ടി.യു
backup
January 16 2019 | 06:01 AM
മലപ്പുറം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ 'പഠനോത്സവം' സംഘടിപ്പിക്കുന്നതെന്ന് കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആരോപിച്ചു. റിപ്പബ്ലിക് ദിനം പോലുള്ള ആഘോഷദിവസങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് പ്രഹസനമാണ്. വിദ്യാഭ്യാസ വകുപ്പില്‍ അപ്രഖ്യാപിത നിയമനിരോധനം നിലനില്ക്കുന്നതും ഇതോടൊപ്പം സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യതയും മറക്കാനാണ് 'പഠനോത്സവം' പരിപാടിയെന്നും യോഗം കുറ്റപ്പെടുത്തി. യോഗം സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വീരാന്‍കുട്ടി പുല്‍പ്പാടന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."