ആധാര്‍ കാര്‍ഡ് നിഷേധിച്ചു; ഭിന്നശേഷിയുള്ള യുവതിയുടെ പെന്‍ഷന്‍ മുടങ്ങി
അമ്പലപ്പുഴ: വികലാംഗയും മാനസികവളര്‍ച്ചയില്ലാത്തതുമായ യുവതിയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് പെന്‍ഷന്‍ തുക മുടങ്ങി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വെമ്പാട് വീട്ടില്‍ പരേതരാ യ ഹൈദ്രോസ്-സൈനബ ദമ്പതികളുടെ മകള്‍ ഹയറുന്നിസ (32)യ്ക്കാണ് പെന്‍ഷന്‍ ലഭിയ്ക്കാത്തത്.
ജന്മനാ മൂകയും കൈകാലുകള്‍ക്ക് സ്വാധീനവുമില്ലാത്ത ഈ യുവതിയ്ക്ക് നേരത്തെ പോസ്റ്റ് ഓഫിസ് വഴിയാണ് പെന്‍ഷന്‍ തുക ലഭിച്ചു കൊണ്ടിരുന്നത്.പിന്നീട് ബാങ്കുവഴി പെന്‍ഷന്‍ വിതരണമായപ്പോള്‍ ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കി.
ആധാര്‍ കാര്‍ഡ് എടുക്കാനായി അറവുകാട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്ഷയാകേന്ദ്രത്തില്‍ ചെന്ന് ഫോട്ടോ എടുത്തെങ്കിലും കൈവിരലടയാളം ശരിയായി പതിയാത്തതിനാല്‍ ഇത് വരെയും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. ഈ കാരണത്താല്‍ കഴിഞ്ഞ 3 മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടുമില്ല. എന്നാല്‍ ഇനി എപ്പോള്‍ ആധാര്‍ കാര്‍ഡ് ലഭിയ്ക്കുമെന്ന് പറയാന്‍ കഴിയില്ലന്നാണ് അക്ഷയാ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.ഈ വിഷയത്തില്‍ ജില്ലാ കളക്ടറ്റര്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."