സെവന്‍സ്റ്റാര്‍ പ്രാദേശിക ചാനലിലെ അഴിമതി അവസാനിപ്പിക്കണമെന്ന് ജീവനക്കാര്‍
ആലപ്പുഴ: സെവന്‍സ്റ്റാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അഴിമതി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ടുകൊണ്ട് ജീവനക്കാര്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമപരമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ സുരക്ഷിതത്വത്തിലേയ്ക്കായി സെവന്‍സ്റ്റാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനം നിലവില്‍ റിസീവറുടെ ഭരണത്തിന്‍ കീഴിലാണ്. എന്നാല്‍ റിസീവര്‍ ഈ സ്ഥാപനം നടത്തുന്നതിനുള്ള ചുമതല സിയാദ്, അജി എന്നീ രണ്ട് വ്യക്തികള്‍ക്ക് നല്‍കി. എന്നാല്‍ ഈ രണ്ടുപേരും സെവന്‍സ്റ്റാര്‍ എന്ന സ്ഥാപനത്തെ തകര്‍ക്കാനായി രൂപീകരിച്ച എ ടി എന്‍ എന്ന മറ്റൊരു കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ ഉടമസ്ഥരാണ്.
അവര്‍ അവരുടെ കമ്പനിയായ എ ടി എന്നിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി സെവന്‍സ്റ്റാര്‍ എന്ന സ്ഥാപനത്തെ നഷ്ടത്തിലാക്കി. റിസീവര്‍ ചുമതലക്കാരെ ഏല്‍പ്പിക്കുമ്പോള്‍ സെവന്‍സ്റ്റാര്‍ എന്ന സ്ഥാപനത്തിന് 12,500 ന് മേല്‍ ഹൗസ് കണക്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കണക്ഷനുകള്‍ 9000 ആയി കുറഞ്ഞു. ജീവനക്കാരുടെ പി എഫ്, ഇ എസ് ഐ, തുടങ്ങിയ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ലാഭം വരേണ്ട കമ്പനിയെ നഷ്ടത്തിലാക്കുന്ന ചുമതലക്കാരുടെ പ്രവര്‍ത്തികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ പി സോണ, സിദ്ധിഖ് ഇസ്മായില്‍, രതീഷ് രതികുമാര്‍, പ്രിന്‍സ്, ഷെഹീന്‍ റാഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."