HOME
DETAILS

സ്ഥലമില്ല; 730 അങ്കണവാടികള്‍ ഇപ്പോഴും വാടകക്കെട്ടിടത്തില്‍

  
backup
January 16 2019 | 07:01 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-730-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്നു ജില്ലയില്‍ 730 അങ്കണവാടികള്‍ ഇപ്പോഴും വാടകക്കെട്ടിടത്തില്‍. അങ്കണവാടികളുടെ മുഖച്ഛായ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് ഇത്. ജില്ലയില്‍ 3,808 അങ്കണവാടികളില്‍ 890 എണ്ണമാണ് സ്വന്തം കെട്ടിടമില്ലാതെ വാടകക്കെട്ടിടത്തിലുുള്ളത്. ഇവയില്‍ 160 അങ്കണവാടികള്‍ക്കു സ്ഥലം കണ്ടെത്തി സ്ഥിരം കെട്ടിടം നിര്‍മിച്ചുവരികയാണ്. സ്വകാര്യ വ്യക്തികള്‍ സ്വന്തം സ്ഥലം സൗജന്യമായി നല്‍കിയും നാട്ടുകാരും സുമനസുകളും പിരിവെടുത്തു സ്ഥലം വാങ്ങിയുമാണ് കെട്ടിടങ്ങള്‍ക്കു സ്ഥലം കണ്ടെത്തിയത്. അങ്കണവാടികള്‍ക്കു കെട്ടിടം നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും തുക വകയിരുത്തുന്നുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഇതു ചെലവഴിക്കാനാകുന്നില്ല.
കെട്ടിട നിര്‍മാണത്തിനു മാത്രമാണ് ഫണ്ട് ചെലവഴിക്കാന്‍ അനുമതിയുള്ളത്. സ്ഥലമേറ്റെടുക്കുന്നതിനു നിയമം അനുശാസിക്കുന്നില്ല. ഇതു കാരണമാണ് അങ്കണവാടികകള്‍ താല്‍ക്കാലിക ഷെഡുകളില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടമില്ലാത്ത അങ്കണവാടികള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതു കൊണ്ടോട്ടി മേഖലയിലാണ്.
ഇത്തരം അങ്കണവാടികളില്‍ ക്ലാസ് മുറികളും കുട്ടികളുടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതും ഒരേ മുറിയിലാണ്. പാചക്കപ്പുരയുടെ പ്രവര്‍ത്തനങ്ങളും ക്ലാസ് മുറിയോട് ചേര്‍ന്നാണ്. വാടകക്കെട്ടിടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ ജില്ലയില്‍ കുറവാണ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ പദ്ധതികളാണ് അങ്കണവാടികളില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം ചൈല്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററാണ് കെട്ടിടവും പാശ്ചാത്തലവും അടിമുടി മാറ്റാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago