'നാറ്റ' പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
അഞ്ചു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രവേശനത്തിനായുള്ള കൗണ്‍സില്‍ ഓഫ് ആര്‍ക്കി ടെക്ചര്‍ നടത്തുന്ന നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
2020 പ്രവേശനത്തിന് നാറ്റ രണ്ടുതവണയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. താല്‍പര്യമനുസരിച്ച് ഇവയില്‍ ഏതെങ്കിലും ഒന്നിനോ, രണ്ടിനുമോ അപേക്ഷിക്കാം. ആദ്യ പരീക്ഷ, ഏപ്രില്‍ 19നും രണ്ടാം പരീക്ഷ മേയ് 31നുമാണ് നടക്കുന്നത്. ആദ്യ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ംംം.ിമമേ.ശി എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 16 രാത്രി 11.59 വരെ നടത്താം. ഇമേജ് അപ് ലോഡിങ്, ഫീസ് അടയ്ക്കല്‍ എന്നിവ മാര്‍ച്ച് 20നകം പൂര്‍ത്തിയാക്കണം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ സമയം നല്‍കിയിട്ടുണ്ട്. കണ്‍ഫര്‍മേഷന്‍ പേജ് മാര്‍ച്ച് 23 വരെ പ്രിന്റ് ചെയ്യാം.
രണ്ടാം നാറ്റ രജിസ്‌ട്രേഷന്‍ സമയ പരിധി മേയ് നാല് ആണ്. ഫലം, യഥാക്രമം മേയ് ഏട്ടിനും ജൂണ്‍ 14നും അറിയാം. രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവര്‍ക്ക് ഓരോ പരീക്ഷയ്ക്കുമുള്ള പ്രത്യേകം സ്‌കോര്‍ കാര്‍ഡ് നല്‍കും.
രണ്ടാം ടെസ്റ്റിന്റെ സ്‌കോര്‍ കാര്‍ഡില്‍ രണ്ടു പരീക്ഷകളുടെ മാര്‍ക്കും രണ്ടിലെ മെച്ചപ്പെട്ട മാര്‍ക്കും രേഖപ്പെടുത്തിയിരിക്കും. സ്‌കോര്‍ സാധുത 2020-21 വര്‍ഷത്തെ പ്രവേശനത്തിനു മാത്രമാണ്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍.
ഒരു പരീക്ഷ അഭിമുഖീകരിക്കാനുള്ള ഫീസ് 2,000 രൂപയും രണ്ടിനുംകൂടി അപേക്ഷിക്കാനുള്ള ഫീസ് 3,800 രൂപയുമാണ്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 1,700 രൂപയും 3,100 രൂപയുമാണ്. ക്രഡിറ്റ്ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം.
പ്ലസ്ടു തത്തുല്യ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് മൂന്നിനുംകൂടി 50, പ്ലസ്ടു പരീക്ഷയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കു വാങ്ങി ജയിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് അംഗീകൃത 10+3 ഡിപ്ലോമ, മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
നാറ്റ സ്‌കോറിനും പ്ലസ്ടു മൊത്തം സ്‌കോറിനും തുല്യ പരിഗണന നല്‍കിയാണ് ബി.ആര്‍ക് റാങ്ക് പട്ടിക തയാറാക്കുക. അതിനായി, യോഗ്യതാ പരീക്ഷാ മാര്‍ക്ക് നിര്‍ദിഷ്ട സമയത്ത് അറിയിക്കണം. കൂടാതെ നാറ്റ സ്‌കോര്‍ ജൂണ്‍ ഒന്നിനകം പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."