ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍ പൈപ്പ്‌പൊട്ടി ശുദ്ധജലം പാഴാകുന്നു; നോക്കുകുത്തിയായി വാട്ടര്‍ അതോറിട്ടി
തുറവൂര്‍: കനത്ത വരള്‍ച്ചയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിട്ടി അധികൃതരുടെ അനാസ്ഥ മൂലം അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് ,തുറവൂര്‍, പട്ടണക്കാട് എന്നി പഞ്ചായത്തുകളില്‍ ജപ്പാന്‍ കുടിവെള്ളം പാഴാകുന്നു.
കുത്തിയതോട് പഞ്ചായത്തില്‍ പത്ത്, പതിനൊന്ന് വാര്‍ഡുക്കളുടെ അതിര്‍ത്തിയിലൂടെ പോകുന്ന എന്‍.സി.സി ചാരപറമ്പ് റോഡില്‍ റേഷന്‍ കടക്ക് സമീപം നായില്ലത്ത് വളവ്, നായില്ലത്ത് കോളനിക്ക് സമീപം, പത്താം വാര്‍ഡില്‍ ശ്രീനാരായണ ഗുരുദേവന്‍ തറയില്‍ റോഡില്‍ വാരണം ചിറയില്‍ പൊതുകിണറിന് സമീപങ്ങളിലായി രണ്ടിടത്തും പി.കെ റോഡില്‍ നിന്നും അമാല്‍ഗം കമ്പനി വഴിയുള്ള റോഡില്‍ അങ്കണവാടിക്ക് സമീപം, പതിനാലാം വാര്‍ഡില്‍ കരോട്ട് റോഡിലും അഞ്ചാം വാര്‍ഡില്‍ തഴുപ്പ് എസ്.എന്‍.ഡി.പി.ശാഖാ ഓഫീസിനു തെക്ക് ഭാഗത്തും ആറാം വാര്‍ഡില്‍ നാളി കാട്ട് റോഡിലും പറയകാട് കണ്ണാട്ട് കവലയില്‍ നിന്നു ചിരട്ടക്കറി പാലത്തിലേക്കുള്ള റോഡിലും കോടംതുരുത്ത് പഞ്ചായത്തില്‍ ചമ്മനാട് വട്ടക്കാല്‍ മുക്ക് റോഡില്‍ മുട്ടത്തില്‍ ഭാഗം, ചമ്മനാട് ദേവി ക്ഷേത്രത്തിന് സമീപം, പതിനഞ്ചാം വാര്‍ഡില്‍ കൊടിത്തറഅമ്പലത്തിന് പടിഞ്ഞാറ് എന്നീ മേഖലകളിലാണ് പൈപ്പുകള്‍ പൊട്ടി ജലം പാഴായി കൊണ്ടിരിക്കുന്നത്.
തുറവൂര്‍ പഞ്ചായത്തില്‍ വളമംഗലം എസ്.സി.എസ്.ഹയര്‍ സെക്കന്‍സറി സ്‌കൂളിന് സമീപം, മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,തുറവൂര്‍തൈക്കാട്ടുശേരി റോഡില്‍ ഈശ്വരാ പ്രസിന് സമീപം, ആലക്കാപറമ്പ് ,പുത്തന്‍ചന്ത, കാവില്‍, പള്ളിത്തോട് പാലം എന്നി പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. പ്രദേശവാസികള്‍ക്ക് കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ല. പൈപ്പ് നന്നാക്കി ആഴ്ച കള്‍ കഴിയും മുമ്പേ വീണ്ടും പൊട്ടുന്നത് പതിവാണ്.
വെള്ളത്തിന്റെ സമ്മര്‍ദം കൂടുന്നതാണ് പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തിനു ശേഷമാണ് പമ്പ് ചെയ്യുന്നത്. ഈ സമയം ഭൂരിപക്ഷം വീട്ടുകാരും നിദ്രയിലായിരിക്കും.
വെള്ളം പാഴായി വാട്ടര്‍ ചാര്‍ജ് കൂടാതിരിക്കാന്‍ ടാങ്കിലേക്കും മറ്റുമുള്ള പൈപ്പുകള്‍ പൂട്ടിയ ശേഷമാണ് വീട്ടുകാര്‍ ഉറങ്ങുന്നത്.
ഇത് മൂലം വെള്ളത്തിന്റെ സമ്മര്‍ദം കൂടി പൈപ്പുകള്‍ പൊട്ടുകയാണ്. ദിനംപ്രതി വൈകിട്ട് ആറ് മുതല്‍ രാത്രി പതിനൊന്ന് വരെ വെള്ളം പമ്പ് ചെയ്താല്‍ പൈപ്പുകള്‍ പൊട്ടുന്നത് കുറക്കാമെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നു.
വാട്ടര്‍ അതോറിട്ടി അധികൃതര്‍ ഇനിയെങ്കിലും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."