ഗെയില്‍ വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നത് മന്ദഗതിയില്‍: കര്‍ഷകര്‍ ദുരിതത്തില്‍
അന്തിക്കാട്: കോള്‍ പടവുകളിലൂടെ ഗെയില്‍ വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഇഴയുന്നു. ഒന്നര മാസം മുന്‍പ് തുടങ്ങിയ പൈപ്പിടല്‍ എങ്ങുമെത്തിയിട്ടില്ല. മണ്ണുമാന്തിയന്ത്രങ്ങള്‍, ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എന്നിവക്ക് ഇടയ്ക്കിടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം. അന്തിക്കാട് കോള്‍ പടവ് ,എറവ് കൊടയാട്ടി കോള്‍പടവ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഗെയില്‍ പൈപ്പിടല്‍ നടക്കുന്നത്. കൊടയാട്ടി കോള്‍ പടവില്‍ അഞ്ച് മണ്ണുമാന്തിയന്ത്രവും അന്തിക്കാട് പടവില്‍ രണ്ട് യന്ത്രങ്ങളും കേടായി കിടക്കുകയാണ്. ഇവ കോള്‍ പടവുകളില്‍ കിടക്കുന്നത് കര്‍ഷകര്‍ക്കും ദുരിതമായി. പടവിലേക്ക് ആവശ്യമായ വളവും മറ്റും എത്തിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ പരിചയമുള്ളവരെ കിട്ടാത്തതാണ് ഗെയില്‍ അധികൃതരെ വലയ്ക്കുന്നത്. ഇത്തരം ജോലികള്‍ അറിയുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്. കൂടാതെ കേടുപാടുകള്‍ തീര്‍ക്കുന്നതിനാവശ്യമായ ഉപകരണങ്ങളുെൈടെ ക്ഷാമവും അധികൃതര്‍ക്ക് തിരിച്ചടിയായി. ഗെയില്‍ പൈപ്പിടല്‍ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."