ദാ വന്നു.., ദേ പോയി.., വൈദ്യുതി ഒളിച്ചുകളി തുടരുന്നു
പരപ്പനങ്ങാടി: വൈദ്യുതി ഒളിച്ചുകളി ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു. ഒരു ദിവസം പല തവണകളിലായിട്ടാണ് വൈദ്യുതി മുടങ്ങുന്നത്. പവര്‍കട്ട് ,ലോഡ് ഷെഡിങ് എന്നിവക്ക് പുറമെ വിവിധ ഘട്ടങ്ങളിലായുള്ള അനധികൃത മുടക്കവും തുടരുകയാണ്. ഇതിനു പുറമെ ലൈനിലെ അറ്റകുറ്റ പണികള്‍ക്കും ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലുകള്‍ വെട്ടുന്നതിനുമായി വൈകിട്ട് അഞ്ച് വരെ ലൈന്‍ ഓഫാക്കുന്നു.
വൈദ്യുതിയില്ലാത്തത് കാരണം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പലതിനും പ്രവര്‍ത്തിക്കാനാകുന്നില്ല. ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നാല്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍ ലഭിക്കാനില്ലാത്തതും ഉള്ളതിന് തീ വിലയായതും പ്രയാസം സൃഷ്ട്ട്ടിക്കുന്നുണ്ട്. നോമ്പുതുറ സമയത്തും പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയില്‍ അത്താഴ സമയത്തും സ്ഥിരമായി വൈദ്യുതി ഒളിച്ചോടുന്നതിനാല്‍ വിശ്വാസികള്‍ ഏറെ പ്രയാസത്തിലാണ്. ആ സമയത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.
പല മേഖലയിലും വോള്‍ട്ടേജ്ക്ഷാമം രൂക്ഷമായി തുടരുകയാണ്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ 110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇനി രണ്ട് ടവറുകളുടെ നിര്‍മ്മാണം മാത്രമേ അവശേഷിക്കുന്നുള്ളൂ. മലപ്പുറം എ.ഡി.എം മുമ്പാകെ കേസ് നിലവിലുള്ളതിനാലാണ് രണ്ട് ടവറുകളുടെ നിര്‍മാണം വൈകുന്നത്.
ഇത് യാഥാര്‍ഥ്യമായാല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ പരിശ്രമത്തിന്റെ ഫലമായാണ് നിലവിലുള്ള തടസ്സങ്ങള്‍ നീക്കി സബ് സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."