HOME
DETAILS
MAL
ആലപ്പാട് ഖനനം: ദേശീയ ഹരിത ട്രിബ്യൂണല്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി
backup
January 16 2019 | 08:01 AM
ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍. കരിമണല്‍ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."