കസ്തൂരിരംഗന്‍ : കോണ്‍ഗ്രസിന്റെ ഡല്‍ഹി കര്‍ഷക മാര്‍ച്ച് നാളെ
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി യുടെ നേതൃത്വത്തില്‍ നാളെ ഡല്‍ഹിയില്‍ കര്‍ഷക നടക്കും. രാവിലെ 11.30ന് ജന്തര്‍മന്ദിറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് പേര് മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ചിന് ശേഷം കേന്ദ്രപരിസ്ഥിതി വനം മന്ത്രി അനില്‍ മാധവ് ധവെയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തും. ജനവാസ മേഖലകള്‍ ഒഴിവാക്കി കൊണ്ടുള്ള കരട് വിജ്ഞാപനത്തെ ആധാരമാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇനിയും കാലതാമസമുണ്ടാക്കരുതെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെടും. കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് പരിപൂര്‍ണ്ണമാണെന്നും മറ്റൊരു സംസ്ഥാനവും ഇത്രമാത്രം പഠനം നടത്തി സാങ്കേതികമായി പൂര്‍ണ്ണതയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം മാര്‍ച്ച് നാലിന് മുമ്പ് പുറപ്പെടുവിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ഈ ഉറപ്പ് പാലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു. അന്തിമവിജ്ഞാപനത്തിന്റെ രൂപവും, ഘടനയും എന്തായിരിക്കുമെന്നും, അവ തങ്ങളുടെ ജീവനോപാധികളെ ബാധിക്കുമോ എന്നും മലയോര മേഖലയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.പിമാരായ ആന്റോ ആന്റണി, പ്രൊഫ. കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്,ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി.ചാക്കോ, കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. മാത്യു കുഴല്നാടന്, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."