എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടൽ: പ്രതിസന്ധിയിലായ കൊല്ലം സ്വദേശി നാടണഞ്ഞു
റിയാദ്: രണ്ടു വർഷമായി റിയാദിൽ ലാൻഡ്രിയിൽ ജോലി ചെയ്‌തു വരുകയും ആറു മാസമായി ശമ്പളം നൽകാതെയും ഇഖാമ പുതുക്കാതെയും നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസത്തിലായ മലയാളി സ്വദേശി സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചു. കൊല്ലം സ്വദേശി നിഷാദ് ആണ് ഏറെ പ്രതിസന്ധികൾക്കൊടുവിൽ നാട്ടിലേക്ക് തിരിച്ചത്. ഇഖാമ പുതുക്കാൻ സ്‌പോൺസറോട് ആവശ്യപ്പെട്ടപ്പോൾ പകുതി പണം നൽകണമെന്നും ഇല്ലെങ്കിൽ നാട്ടിൽ വിടാതെ മോഷണ കുറ്റം ചുമത്തി ജയിലിലടക്കുമെന്നും ഭീഷണിപെടുത്തിയതോടെയാണ് യുവാവ് സഹായമഭ്യർത്ഥിച്ചു സാമൂഹ്യ പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ഷാനവാസ് രാമഞ്ചിറയുടെ സഹായത്തോടെ എംബസിയെ സമീപിക്കുകയും കേസിൽ ഇടപെടാനുള്ള അനുമതി പത്രം എംബസി ഷാനവാസ് രാമഞ്ചിറക്ക് നൽകുകയും ചെയ്‌തതോടെ ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. അതേ തുടർന്ന് മറ്റൊരു സ്‌പോൺസറെ കണ്ടെത്തി സ്പോൺസർഷിപ്പ് മാറുകയും ഇഖാമ പുതുക്കി രണ്ടു മാസത്തെ അവധിക്ക് നിഷാദ് നാട്ടിലേക്ക് തിരിച്ചു. കേസ് നടപടികൾ തുടർന്ന് നടത്തുന്നതിന് വേണ്ടി സഊദി അഭിഭാഷകന് വക്കാലത്ത് ഏല്പിച്ചിട്ടുണ്ടെന്നും കിട്ടാനുള്ള ശമ്പളം നേടിയെടുക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും വികാരത്തെക്കാൾ വിവേകത്തോടെയാണ് നാം സർക്കാർ സംവിധാനങ്ങളെ സമീപികാണാമെന്നും ഷാനവാസ് രാമഞ്ചിറ പറഞ്ഞു. ഇല്ല്യാസ് കൊപ്പളം, ഷാഹിദ് വടപുറം, മൻസൂർ കാരയിൽ, ഹാരിസ് വെളിയം, റിയാസ് തഴവ, ഷറഫു മണ്ണാർക്കാട് എന്നിവരും ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."