മത്സ്യബന്ധന മേഖലയേയും കാര്‍ഷിക മേഖലയേയും സ്വദേശിവല്‍കരണത്തില്‍ നിന്ന് ഒഴിവാക്കി
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലയിലെ ഇരുപത് തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി. മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. താഴേതട്ടിലുള്ള ജോലികള്‍ക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30 മുതലാണ് മത്സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രാബല്ല്യത്തിലായത്. മത്സ്യബന്ധനം, കൃഷി, കന്നുകാലി കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട 20 തൊഴിലുകളാണ് സഊദിവത്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയത്. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതായിരുന്നു ചട്ടം.
നിയമം പാലിക്കാതെ കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നുണ്ട്. പുതിയ മാറ്റം ഇവര്‍ക്ക് ആശ്വാസമാകും. കാര്‍ഷികമേഖലയില്‍ ആധുനിക സംവിധാനങ്ങളുപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകളനുവദിക്കും. മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലെ തൊഴിലാളികളെ അജീര്‍ വഴി താല്‍ക്കാലിക കരാറടിസ്ഥാനത്തില്‍ നിയമിക്കുവാനും കാര്‍ഷികമേഖലക്ക് അനുവാദമുണ്ട്. കൂടാതെ പരിസ്ഥിതിജലകൃഷി മന്ത്രാലയം നിര്‍ദ്ധേശിക്കുന്നവര്‍ക്ക് താല്‍ക്കാലികമായി സീസണ്‍ തൊഴില്‍ വിസകളും അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."