പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ്ടും അപകടം; ബിരുദ വദ്യാര്‍ഥി മുങ്ങിമരിച്ചു
കോടഞ്ചേരി: അപകടം തുടക്കഥയായ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒരാള്‍ കൂടി മുങ്ങിമരിച്ചു. ഫാറൂഖ് കോളജില്‍ ബി.എസ്‌സി മാത്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മലപ്പുറം തിരൂര്‍ ആലത്തൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്(20) ആണ് മരിച്ചത്.
സുഹൃത്തുക്കളായ ആറുപേര്‍ ഉള്‍പ്പെട്ട സംഘം വൈകീട്ടോടെയാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിനോദത്തിനായെത്തിയത്. എന്നാല്‍ സല്‍മാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആര്‍ക്കും ഒരു നിയന്ത്രണവുില്ലാത്ത പതങ്കയത്ത് അപകട നിര്‍ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ഗൈഡുകളോ ജീവനക്കാരോ ഇല്ലാത്തത് അപകടം തുടര്‍ക്കഥയാക്കുകയാണ്.
നിരവധി ജീവനുകളാണ് ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാതെ ഒഴുക്കില്‍പെട്ട് നഷ്ടപ്പെട്ടിരിക്കുന്നത്. ഡി.ടി.പി.സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറ്റെടുക്കാത്തതിനാല്‍ കൃത്യമായി എത്രപേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നോ ആരൊക്കെയാണെന്നോ പോലും കൃത്യമായ കണക്കുകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."