HOME
DETAILS
MAL
കശുവണ്ടി; നിയമസഭയിലേക്ക് പട്ടിണിമാര്‍ച്ച് നടത്തും: ബിന്ദുകൃഷ്ണ
backup
February 28 2017 | 18:02 PM
കരുനാഗപ്പള്ളി: കശുവണ്ടി മേഖലയിലെ ജനവഞ്ചനയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് പട്ടിണിമാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കയര്‍വ്യവസായ ബന്ധസമിതി ഐ.എന്‍.റ്റി.യു.സി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഡി.സി.സി ജന. സെക്രട്ടറി മുനമ്പത്ത് വഹാബിനെ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ആദരിച്ചു. എന്‍.വി ശശികുമാരന് നായര്‍ അധ്യക്ഷനായി.
യോഗത്തില്‍ കെ.ജി രവി, മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസര്‍, എച്ച്.സലീം, കെ.കെ സുനില്‍കുമാര്‍, സി.ആര് മഹേഷ്, എന്‍.അജയകുമാര്‍, തൃദീപ്കുമാര്‍, സന്തോഷ് തുപ്പാശ്ശേരി, വിനയചന്ദ്രന്, നീലികുളം സദാനന്ദന്, ആര്.ശശിധരന്‍പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."