HOME
DETAILS
MAL
സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
backup
January 16 2019 | 20:01 PM
തിരുവനന്തപുരം: അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ യൂനിവേഴ്സിറ്റി കോളജിലും കലാഭവന്‍ തിയറ്ററിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗമാണ് കഴിഞ്ഞ ദിവസം ലെനിന് രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വവസതിയിലേക്ക് എത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."