പാക്കിസ്താന് പരാമര്‍ശം നടത്തിയ ഡോക്ടര്‍ക്കെതിരേ താല്‍ക്കാലിക നടപടി; വകുപ്പ് തീരുമാനം വരുന്നതുവരെ ചുമതലയില്‍ നിന്ന് മാറ്റി
മട്ടാഞ്ചേരി: അപകടത്തെ തുടര്‍ന്ന് താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുടുംബത്തിനോട് പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന പരാതിയില്‍ താല്‍ക്കാലിക നടപടി. തിങ്കളാഴ്ച അധികൃതരുടെ തീരുമാനമുണ്ടാകുന്നതുവരെ ഡോക്ടറെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി.
മത വികാരം വൃണപെടുത്തുന്ന രീതിയില്‍ സംസാരിച്ച ഡോക്ടര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സമരം നടത്തിയിരുന്നു. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടെന്നറിഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ അപ്പോഴേക്കും ഇവര്‍ പോയിരുന്നു.
ഇന്നലെ രാത്രിയിലും ഈ ഡോക്ടര്‍ക്ക് തന്നെയാണ് ഡ്യൂട്ടിയിലെന്നറിഞ്ഞ പ്രവര്‍ത്തകര്‍ ഇവരെ മാറ്റി നിര്‍ത്താതെ ആശുപത്രി വിട്ട് പോകില്ലെന്ന് ശഠിക്കുകയും പബ്ലിക്ക് റിലേഷന്‍ ഓഫിസറെ പൂട്ടിയിടുകയുമായിരുന്നു. ഇതോടെ പി.ആര്.ഒ ആശുപത്രി ആര്.എം.ഒയുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ച തീരുമാനം വരുന്നത് വരെ ഇവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് ആര്.എം.ഒ ഉറപ് നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അരൂകുറ്റി വടുതല ജെട്ടിക്ക് സമീപത്തെ കെ.എ നവാസും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയ്ക്ക് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."