അബ്ദുല്‍ കരീം മുസ്ലിയാര് മരിച്ചതായി വ്യാജ പ്രചാരണം
കാസര്‍കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ഹര്‍ത്താലിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ച മദ്റസ അധ്യാപകന് മരിച്ചതായി വ്യാജ പ്രചാരണം.
ഇന്നലെ വൈകിട്ടോടെയാണ് സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഉപ്പള ബായാര്‍ മൂളിഗദ്ധയിലെ അബ്ദുല്‍ കരീം മുസ്ലിയാര് മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്.
ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ 11 ഓടെയാണ് ബൈക്കില്‍ പോവുകയായിരുന്ന അബ്ദുല്‍ കരീം മുസ്ലിയാരെ പ്രദേശത്തെ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. ആണിയടിച്ച പട്ടികയും ഇരുമ്പു ദണ്ഡും ഉപയോഗിച്ചുള്ള മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അബ്ദുല്‍ കരീം മുസ്ലിയാര്‍ക്ക് തലക്കും കൈക്കുമായി അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
സംഭവം നടന്നു പതിമൂന്നു ദിവസം പിന്നിട്ടതിനു ശേഷമാണ് കഴിഞ്ഞ ദിവസം ചെറിയ തോതില്‍ അബ്ദുല്‍ കരീം മുസ്ലിയാര്‍ക്ക് ബോധം തിരികെ കിട്ടിയത്.
ഇതിനിടയിലാണ് ഇന്നലെ വൈകിട്ടോടെ സമൂഹ മാധ്യമങ്ങളില്‍ കരീം മുസ്ലിയാര് മരിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. അബ്ദുല്‍ കരീം മുസ്ലിയാര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."