മുസിലിം യൂത്ത് ലീഗ് 'ഷഹീന് ബാഗ് സ്ക്വയറില്‍' ഭരണഘടനയുടെ ആമുഖം വായിച്ച് ചന്ദ്രശേഖര്‍ ആസാദ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിവരുന്ന ഷഹീന് ബാഗ് സ്ക്വയറിന്റെ ഏഴാം ദിനത്തില്‍ സമര വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്യാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ എത്തി. പരിപാടിയില്‍ സംബന്ധിച്ച അദ്ദേഹം വേദിയില്‍ വച്ച് ഭരണഘടനയുടെ ആമുഖം വായിക്കുയും സദസ്സില്‍ സന്നിഹതരായവര് ഇതേറ്റുചൊല്ലുകയും ചെയ്തു.
വയനാട് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഏഴാം ദിനം കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിച്ചത്. അഡ്വ. ഹരീഷ് വാസുദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി പൊമ്പിളൈ ഒരുമൈ നായിക ഗോമതി, യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വയനാട് ജില്ലാ ജന. സെക്രട്ടറി സി.കെ ആരിഫ്, പ്രസിഡന്റ് കെ. ഹാരിസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."