ബാലവേല വിരുദ്ധദിനം ആചരിച്ചു
പാലക്കാട്: ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും തൊഴില്‍ വകുപ്പും ചൈല്‍ഡ് ലൈനും സംയുക്തമായി ബാലവേല വിരുദ്ധദിനം ആചരിച്ചു. പി. എം. ജി സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ജില്ല ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് പുത്തന്‍ച്ചിറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജീവ് ജയരാജ് ബാലവേല വിരുദ്ധദിന സന്ദേശം നല്കി. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ ബാലവേല കുറവാണങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ട്. മധുരിക്കേണ്ട സമയത്ത് വേല ചെയ്ത തളരുന്ന കുട്ടികളെക്കുറിച്ച് നമ്മള് ചിന്തിക്കണം. അരുത് ബാലവേല എന്ന സന്ദേശമാണ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ്സ് കെ. എന്‍ ലതിക, ജില്ലാ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ടിറ്റോ, എന്നിവര്‍ സംസാരിച്ചു. മോയന്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ടി. ബീന, ജില്ലാ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ടിറ്റോ, ചൈല്ഡ്ലൈന് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രാജീവ് ജയരാജ് ബാലവേലവിരുദ്ധ ദിന സന്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."