HOME
DETAILS

മൂന്നുതലമുറയുടെ പാരമ്പര്യവുമായി വാച്ച് പള്ളിയിലെ സുധീറിന്റെ ജീരകകഞ്ഞി

  
backup
June 14 2016 | 02:06 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0

ഹക്കീം കല്‍മണ്ഡപം

പാലക്കാട്: ആരാധനാലയങ്ങളുടെ സംഗമഭൂമിയായ ഹരിക്കാരത്തെരുവിലെ ഹനഫി ജുമാ മസ്ജിദില്‍ ജീരകകഞ്ഞിക്ക് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവും മൂന്നുതലമുറയുടെ കൈപ്പുണ്യവുമുണ്ടെന്നു പറയുമ്പോള്‍ പള്ളിയുടെ യശസ്സും പ്രശസ്തിയും ഏറെയാണ്. നഗരത്തിലെ വാച്ചുപള്ളിയെന്ന വിശേഷണത്തിനപ്പുറം പള്ളിയുടെ ജീരകകഞ്ഞി മൂന്നാം തലമുറയിലെത്തി നില്‍ക്കുമ്പോഴും നൂറ്റാണ്ടുകളുടെ നറുമണം മാറാത്ത സുധീറിന്റെ ജീരക കഞ്ഞിക്ക് റമദാനിലെ വിശുദ്ധ നാളുകളില്‍ ആവശ്യക്കാരേറെയാണ്.
മുന്‍കാമികള്‍ തുടങ്ങിവെച്ച പളിളിയിലെ ജീരകകഞ്ഞി പാരമ്പര്യത്തിന്റെ തനിമ കൈവെടിയാതെ തന്നിലെത്തി നില്‍ക്കുമ്പോഴും ജീരകകഞ്ഞി വെപ്പിന്റെ മാഹാത്മ്യവും മൂന്നുതലമുറകളായുള്ള ഗുണവും മതിവരാത്ത സ്വാദും വിശ്വാസികള്‍ക്ക് നല്‍കാനാവുന്ന കൃതാര്‍ത്ഥതയിലാണ് സുധീര്‍ കല്‍മണ്ഡപം. വടക്കുമുറി സ്വദേശിയായ അബൂബക്കര്‍ തുടങ്ങിവെച്ച വാച്ച് പള്ളിയിലെ കഞ്ഞിവെപ്പ് അദ്ദേഹത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് മകള്‍ അലീമ ഏറ്റെടുത്തെങ്കിലും 52 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഉമ്മയും വിധിക്കു കീഴടങ്ങിയതാണ്.
അലീമയുടെ എട്ടാമത്തെ മകനായ സുധീറെന്ന 31കാരന്റെ കൈകളിലെത്തി നില്‍ക്കുന്നത്. മണ്ണാര്‍ക്കാട് കോടതിപ്പടി പോത്തോത്തിക്കാവില്‍ സുധീറെന്ന യുവാവ് ഹരിക്കാരത്തെരുവ് വാച്ച് പള്ളിയിലെ കഞ്ഞിവെപ്പിന്റെ അമരക്കാരനായിട്ട് അഞ്ചു സംവത്സരം പിന്നിടുമ്പോഴും പാരമ്പര്യം പകുത്തു നല്‍കിയ നൈപുണ്യവും വരും തലമുറകള്‍ക്കും നല്‍കാനാവണമെന്ന പ്രാര്‍ത്ഥനയിലാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മയുടെ കൂടെ കഞ്ഞിവെപ്പിന് സഹായിക്കാനെത്തിയതാണ്. ഒമ്പതാം ക്ലാസുകരനായ സുധീറിന്റെ കഞ്ഞിവെപ്പിന്റെ ആദ്യപാഠം.
പെരിന്തല്‍മണ്ണയിലെ സര്‍വീസ് സ്്‌റ്റേഷനിലെ ജീവനക്കാരനായ സുധീര്‍ റമദാനിലെ മുപ്പതുനാളുകളും പാരമ്പര്യം കൈവിടാത്ത പള്ളിയിലെ കഞ്ഞിവെപ്പിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.
ഉച്ചയ്ക്കു മുന്നേ പള്ളിയിലെത്തുന്ന സുധീറിനൊപ്പം സഹായികളായി തന്റെ സുഹൃത്തുക്കളായ സമദും സാബിത്തുമൊപ്പമുണ്ടാകും.
ഹരിക്കാര തെരുവിലെ മധ്യത്തിലുള്ള പള്ളിയുടെ പ്രവേശനകവാടത്തിലെ മിനാരങ്ങള്‍ക്കിടയില്‍ നഗരത്തിന്റെ പഥസഞ്ചലത്തിനനുസരിച്ച് സ്ഥാപിച്ച വലിയ ക്ലോക്കാണ് പിന്നീട് വാച്ചുപള്ളിയെന്ന ഖ്യാതിയിലെത്തിച്ചത്. തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പള്ളിക്കു പിന്നിലെ മാരിയമ്മന്‍ ക്ഷേത്രവും റോഡിനപ്പുറത്തുള്ള മാതാകോവില്‍ ചര്‍ച്ചുമാണ് പിന്നീട് ആരാധനാലയങ്ങളുടെ സംഗമഭൂമിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  3 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  9 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  29 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago