കൊല്ലം ബൈപ്പാസ് 10 മാസം വൈകിച്ചുവെന്നതാണ് സര്‍ക്കാരിന്റെ നേട്ടം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് നിര്‍മാണത്തിന്റെ കാര്യത്തില്‍ അവകാശവാദങ്ങളില്ലെന്നും എന്നാല്‍ അതിന്റെ നിര്‍മാണം 10 മാസം വൈകിച്ചുവെന്നതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടമെന്നും എ.ഐ.എസി.സി ജന.സെക്രട്ടറി ഉമ്മന്‍ചാണ്ടി. നിര്‍മാണ സാമഗ്രികള്‍ കിട്ടാത്തതിനാലാണ് പണികള്‍ വൈകിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് തടസങ്ങള്‍ ഒഴിവാക്കാമായിരുന്നിട്ടും പണികള്‍ വൈകുകയായിരുന്നു.
രാജ്യത്താദ്യമായി ഹൈവേ അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തുല്യമായി പണം മുടക്കി നിര്‍മിച്ച ബൈപ്പാസാണ് കൊല്ലത്തേത്. യു.ഡി.എഫ് സര്‍ക്കാരെടുത്ത സാഹസമായിരുന്നു ഇത്. റോഡുകളുടെ വികസനത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എം.എല്‍.എയായ താന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നും ജനപ്രീതിയുള്ള ധാരാളംപേര്‍ കേരളത്തില്‍ ഉണ്ടെന്നും ചോദ്യത്തിനു മറുപടിയായി വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."