ഖുര്‍ആന്‍ വെളിച്ചത്തിന്റെ വേദഗ്രന്ഥം
ഇന്നു റമദാനിലൂടെ കൈവരുന്ന ആത്മീയമായ പെരുമയും ഗരിമയും സത്യവേദ വിശ്വാസികളുടെ സിദ്ധിയും പ്രത്യാശയുമെല്ലാം നോമ്പിന്റെ സൗഭാഗ്യമാണ്. വെളിച്ചത്തിന്റെ വേദഗ്രന്ഥമാണു ഖുര്‍ആന്‍. വേദഗ്രന്ഥം നല്‍കപ്പെട്ടവനാണു മുഹമ്മദ് റസൂല്‍.
ഖുര്‍ആന്‍ ദൈവമഹത്വം കീര്‍ത്തിക്കുകയും ആ മഹത് ശക്തിയുടെ മുന്നില്‍ സര്‍വസമര്‍പ്പണം സാധിക്കാന്‍ മനുഷ്യനെ പ്രബോധിപ്പിക്കുകയുമാണു ചെയ്യുന്നത്. ഖുര്‍ആന്റെ ആത്യന്തികമായ വിഭാവിത ലക്ഷ്യം തന്നെ സര്‍വസമര്‍പ്പണമാണ്. ഖുര്‍ആനിന്റെ ഈ സമര്‍പ്പിത ഭാവം തന്നെയാണു നോമ്പിലൂടെയും നിറവേറ്റുന്നത്. ഖുര്‍ആനിന്റെ ബോധന വിസ്മയം വസന്തകാല അനുഭവമായി ഒഴുകിയെത്തുന്ന മാസമാണ് റമദാന്‍.
പ്രവാചകന്‍ മുഹമ്മദിനു കൈവന്നതുപോലെ ഇതേ കാലത്താണു പ്രവാചകന്‍മാരായ ഏബ്രഹാമിനും ദാവൂദിനും മോശക്കും ഈസക്കുമെല്ലാം ബോധനം നല്‍കപ്പെട്ടത്. 23 വര്‍ഷത്തിന്റെ കാലദൈര്‍ഘ്യത്തില്‍ കൈവന്ന ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥം അര്‍ഥമറിഞ്ഞു വായിച്ച് ഭാവപ്രകാശമാകെ ഉള്‍ക്കൊണ്ട് ജീവിത പരിവര്‍ത്തനം നടത്താന്‍ ഓരോരുത്തര്‍ക്കും കഴിയണം. ജീവിത പരിവര്‍ത്തനം തന്നെയാണു നോമ്പിന്റെയും മൊത്തത്തിലുള്ള ലക്ഷ്യം. പഠനസൗകര്യത്തിനായി ഖുര്‍ആന്‍ 30 ഭാഗങ്ങളായി പകുത്തുവച്ചിട്ടുണ്ട്. നിരന്തര പാരായണം സാധ്യമാക്കി നോമ്പിന്റെ മാത്രമല്ല, ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന ഓരോ ആശയവും സ്വായത്തമാക്കിയാല്‍ മനുഷ്യന്റെ ജീവിത സംസ്‌കരണത്തിന് ഇതില്‍പ്പരം നല്ല മരുന്ന് വേറെയില്ല.
ഖുര്‍ആനിലെ 'സൂറത്തുന്നസര്‍' അവതരിച്ചപ്പോള്‍ വിജയത്തിന്റെയും ദൈവ സഹായത്തിന്റെയും നല്ല നാളുകള്‍ വന്നെത്തിയതുപോലുള്ള മഹാനുഭവമാണ് വിശ്വാസികള്‍ക്കുണ്ടായത്. ആ വലിയ അനുഭാവം തന്നെയാണ് ഓരോ വായനയിലും ഖുര്‍ആന്‍ വായനക്കാരനു പ്രധാനം ചെയ്യുന്നത്.
അശരണരുടെ വേദന തിരിച്ചറിയാനും അവരെ സഹായിക്കാനുമുള്ള മനസ്ഥിതിയാണു നോമ്പനുഷ്ഠിക്കുന്നതിലൂടെ ഓരോരുത്തരിലും സാധ്യമാവുന്നത്. സത്യവേദ വിശ്വാസികളുടെ സിദ്ധിയും പ്രത്യാശയുമെല്ലാം നോമ്പിന്റെ സൗരഭ്യമായി പരിണമിക്കട്ടെ! പ്രാര്‍ഥനയും റാമദാനികാശംസകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."