ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി, കേന്ദ്രമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം, വീഡിയോ പുറത്തുവിട്ട് ആംആദ്മി
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലേക്കാണ് വേട്ടെടുപ്പ്. ആകെ 672 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് 28 പേര്‍. ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അദ്ദേഹം വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയില്‍ ജ്വല്ലറിയില്‍ നിന്ന് പണം നല്‍കിയെന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോയും ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.
തോല്‍വി നേരില്‍ കണ്ട ബി.ജെ.പി എംപിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാജ്യതലസ്ഥാനത്ത് മദ്യവും പണവും ഒഴുക്കുകയാണെന്നും ആം ആദ്മി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ താന്‍ സ്വര്‍ണം വാങ്ങുന്നതിനായാണ് ജ്വല്ലറിയിലെത്തിയതെന്നാണ് ഗിരിരാജ് സിങ്ങിന്റെ വാദം.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും വിതരണം ചെയ്യാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് എ.എ.പി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വ്യക്തമായിരിക്കുകയാണെന്നാണ് അവരുടെ വാദം. പോളിങിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രമന്ത്രി ഗിരാജ് സിങ്ങും മറ്റ് ബി.ജെ.പി എംപിമാരും പരസ്യമായി പണവും മദ്യവും വിതരണം ചെയ്യുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണത്തെ 70ല്‍ 67 സീറ്റെന്ന വിജയത്തിളക്കം കൂട്ടാനൊരുങ്ങിയാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. എട്ടു മാസം മുന്‍പ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏഴുസീറ്റും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഡല്‍ഹിയെ'കൈ'പ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുള്ളത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും എ.എ.പിക്ക് അനുകൂലമാണ്.
ഗിരിരാജ് സിങിനെതിരെ കര്‍ശന നടപടിയെടുക്കണെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും നേതക്കള്‍ വ്യക്തമാക്കി. ഡല്‍ഹി നിവാസികളല്ലാത്ത എല്ലാ ബി.ജെ.പി എംപിമാരെയും തെരഞ്ഞെടുപ്പ് ദിവസം ഡല്‍ഹിയില്‍ നിന്ന് മാറ്റണമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."