പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
തലശ്ശേരി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും. പേരാവൂര്‍ സ്വദേശി പാലനില്‍ക്കുന്ന പറമ്പത്ത് ശ്രീനിലയത്തില്‍ സാബു(48)വിനെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിവിധ വകുപ്പുകള്‍ പ്രകാരം പത്തര വര്‍ഷം തടവിനും 82,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ജഡ്ജ് ശ്രീകലാ സുരേഷാണ് വിധിപറഞ്ഞത്. പ്രതി പിഴയടക്കുകയാണെങ്കില്‍ 75,000 രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം.
2008 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാതാവിനൊപ്പം കുറുമാത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയാണ് വികലാംഗനായ പ്രതിയുടെ പീഡനത്തിനിരയായത്. കണ്ണൂരില്‍ നിന്ന് വനിതാ കംപാര്‍ട്ട്‌മെന്റില്‍ കയറിയ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിയുടെ അക്രമം കണ്ട സ്ത്രീകള്‍ കരയുകയും പെണ്‍കുട്ടിയുടെ മാതാവ് അടുത്ത കംപാര്‍ട്ട്‌മെന്റിലുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് യാത്രക്കാരെത്തി പെണ്‍കുട്ടിയെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടി ഷൊര്‍ണ്ണൂര്‍ റെയില്‍വേ ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ആശുപത്രിയിലും മാസങ്ങളോളം ചികിത്സയിലായിരുന്നു. കണ്ണൂര്‍ റെയില്‍വേ പൊലിസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് വീണ്ടും ജയിലിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."