HOME
DETAILS
MAL
പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍
backup
February 08 2020 | 04:02 AM
തിരുവനന്തപുരം: പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവര്‍ഷം ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ, സഹകരണ സംഘം, സ്വകാര്യ സംരംഭകര്‍ എന്നിവര്‍ മുഖേനയാണ് തൊഴിലുകള്‍ സൃഷ്ടിക്കുക.
ഇതുസംബന്ധിച്ച പദ്ധതി എല്ലാ പ്രാദേശിക പദ്ധതിരേഖകളിലും ഉള്‍പ്പെടുത്തണം. പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മറ്റു ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്താം. ഇതിന് ആവശ്യമായ ധനസഹായം പ്ലാന്‍ ഫണ്ടില്‍ നിന്ന് ലഭ്യമാക്കാം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ സംരംഭകത്വ പരിശീലനത്തിനും വിപണനത്തിനുമുള്ള പിന്തുണ നല്‍കേണ്ടതാണെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."