പൊലിസ് സ്റ്റേഷനുനേരെ ബോംബാക്രമണം: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി
നെടുമങ്ങാട്: പൊലിസ് സ്റ്റേഷനുനേരെ ബോംബ് എറിയുകയും എസ്.ഐയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. നെടുമങ്ങാട് പൊലിസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ വീട്ടില്‍ പ്രവീണ്‍, പൊലിസ് വാഹനം തടഞ്ഞ് എസ്.ഐയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്.എസ്, യുവമോര്‍ച്ച പ്രവര്‍ത്തകരായ ആനാട് പാണ്ഡവപുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിന് സമീപം കൃഷ്ണവിലാസത്തില്‍ ശ്രീനാഥ് എന്നിവര്‍ക്കെതിരേയാണ് നെടുമങ്ങാട് പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.
ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലിന്റെ മറവിലാണ് നെടുമങ്ങാട് പൊലിസ് സ്്‌റ്റേഷന് നേരെ ആക്രമണമുണ്ടായത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ പ്രവീണ്‍ ബോംബ് എറിയുന്നത് വ്യക്തമായി തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."