HOME
DETAILS

മുസിരിസ് പൈതൃക പദ്ധതി: ഇനിയുമുണ്ട് കടമ്പകളേറെ

  
backup
February 08 2020 | 04:02 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8

 

സ്വന്തം ലേഖകന്‍
കൊച്ചി: മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി ഈ വര്‍ഷം രാജ്യത്തിനു സമര്‍പ്പിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഈ മേഖലയില്‍ വന്‍ ഉണര്‍വാണ് നല്‍കുന്നത്. 2009ല്‍ തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോഴാണ് മുസിരിസ് പദ്ധതി അന്നത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഒരു ദശാബ്ദം പിന്നിടുമ്പോഴും പദ്ധതി ഇനിയും പ്രാവര്‍ത്തികമാക്കാനായിട്ടില്ലെന്ന ന്യൂനത ബാക്കി നില്‍ക്കേയാണ് ഈ വര്‍ഷം തന്നെ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്ന പ്രഖ്യാപനം.
മുസിരിസ് ടൂറിസം പദ്ധതി മാത്രമല്ലെന്നും ചരിത്ര സ്മാരകങ്ങളിലൂടെയുള്ള യാത്രയാണെന്നും ആ അര്‍ഥത്തില്‍ ചരിത്ര പഠന യാത്രയാണിതെന്ന മന്ത്രിയുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ പദ്ധതിയില്‍ നിന്നുള്ള ലാഭം സ്‌കൂള്‍ പഠന സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ഉപയോഗിക്കുമെന്ന പ്രസ്താവനയും പ്രതീക്ഷ ഉണര്‍ത്തുന്നു.
2000 വര്‍ഷം പഴക്കമുള്ള മുസിരിസ് എന്ന പഴയകാല തുറമുഖ നഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതി. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെ 16 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. കേരള സര്‍ക്കാരിന്റെ ആദ്യ ഹരിത പദ്ധതി കൂടിയാണിത്. 29 പൈതൃക മ്യൂസിയങ്ങളും 10 സൈറ്റ് മ്യൂസിയങ്ങളും 50 നേരമ്പോക്കു കേന്ദ്രങ്ങളുമാണ് പദ്ധതിയുടെ ആകര്‍ഷണീയത. പറവൂര്‍ ജുതപ്പള്ളി, ചേന്ദമംഗലം ജുതപ്പള്ളി, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന മ്യൂസിയങ്ങള്‍.
ചേരമാന്‍ ജുമാമസ്ജിദിലെ ഇസ്‌ലാമിക് ചരിത്ര മ്യൂസിയം, ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, അബ്ദുല്‍ റഹ്മാന്‍ സാഹിബ് മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം എന്നിവ പ്രധാനപ്പെട്ട മ്യൂസിയങ്ങളാണ്. നിര്‍മാണഘട്ടത്തില്‍ ഇനിയുമേറെയുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ എറണാകുളം ജില്ലയിലെ പട്ടണം എന്ന ഗ്രാമത്തില്‍ നടന്ന ഉദ്ഖനനത്തോടെയാണ് മുസിരിസിന്റെ പ്രാധാന്യം വെളിപ്പെട്ടത്. ഖനന പ്രദേശം ഇന്ന് മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്.കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടയിലും ഉദ്ഖനനം നടന്നിട്ടുണ്ട്. ഇതും സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്.
3.67 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് ആദ്യമായി പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ വിഹിതം 600 കോടി കവിയുമെന്നാണ് കണക്ക്. മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ബോട്ടു ജെട്ടികള്‍ പ്രളയം കവര്‍ന്നിരുന്നു. വേണ്ടത്ര ഗൗരവത്തോടെയല്ല പുതുക്കിപ്പണിയുമ്പോഴും അധികൃതര്‍ ഇതിനെ കാണുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago