ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ തലശ്ശേരിയില്‍
തിരുവനന്തപുരം: കേരള ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടക്കും. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്നതാണ് വിഷയം. കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും ആവാസ വ്യവസ്ഥകളിലെ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും കഴിവുള്ള വിളകളുടെയടക്കം പ്രദര്‍ശനവും മൂന്ന് ദിവസങ്ങളിലായി നടക്കും.
26ന് മികച്ച ജൈവ വൈവിധ്യ സംരക്ഷണ മാതൃകകള്‍- ദേശീയതലത്തില്‍, സംസ്ഥാന തലത്തില്‍, സസ്യ വൈവിധ്യ സംരക്ഷണം, ജന്തു വൈവിധ്യ സംരക്ഷണം, കാര്‍ഷിക വൈവിധ്യ സംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 27ന് ജൈവ വൈവിധ്യ പരിപാലന സമിതികളുടെ സംഗമവും ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ ഡോ. എസ്.സി ജോഷി, കെ.വി ഗോവിന്ദന്‍, ഡോ. കെ. സതീഷ്‌കുമാര്‍, ഡോ. ടി.എസ് സ്വപ്‌ന, ഡോ. കെ.ടി ചന്ദ്രമോഹനന്‍, ഡോ. വി. ബാലകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."