HOME
DETAILS
MAL
പാറ്റൂര്‍ ഭൂമിയിടപാട്: മുന്‍ ചീഫ് സെക്രട്ടറിയുടെ ഹരജിയില്‍ വിശദീകരണം തേടി
backup
February 28 2017 | 19:02 PM
കൊച്ചി:പാറ്റൂര്‍ ഭൂമിയിടപാടു കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹരജി മാര്‍ച്ച് ഏഴിന് വീണ്ടണ്ടും പരിഗണിക്കും. വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് മാറ്റി സ്ഥാപിച്ച് കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ ഫെബ്രുവരി18 നാണ് വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
നിയമവിരുദ്ധമായ നടപടിയിലൂടെ12.75 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിര്‍മാണ കമ്പനിക്ക് ലഭിച്ചെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കളവാണെന്നും കേസ് റദ്ദാക്കണമെന്നും ഭരത് ഭൂഷണ് ഹരജിയില്‍ പറയുന്നു. ഹരജി തീര്‍പ്പാക്കുന്നതുവരെ വിജിലന്‍സ് കേസ് സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ഭരത് ഭൂഷണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."