സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വയനാട്ടില്‍
കല്‍പ്പറ്റ: ഈ വര്‍ഷത്തെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഈമാസം 17, 18, 19 തീയതികളില്‍ വൈത്തിരിയില്‍ നടക്കും.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 162 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമടക്കം 3000ത്തിലധികം പ്രതിനിധികളാണ് ദിനാഘോഷത്തില്‍ പങ്കെടുക്കുക. 17ന് വിവിധ പഞ്ചായത്തുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കുള് ഗ്രൗണ്ടില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ 10ന് നടക്കുന്ന വനിതാ സെമിനാര്‍ ഹരിതകേരളം എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 10ന് വൈത്തിരി വില്ലേജില്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."