കേന്ദ്രഅവഗണനയ്ക്ക് ആശ്വാസം നല്‍കി പ്രവാസി ക്ഷേമപദ്ധതികള്‍
തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയ നിയമസഭയില്‍ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കി ബജറ്റ്. രാജ്യത്തിന്റെ വ്യാപാരകമ്മി നികത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്ന ബജറ്റില്‍ പ്രവാസിപദ്ധതികള്‍ക്കായി 90 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്.
2019-20 വര്‍ഷത്തെ ബജറ്റില്‍ 30 കോടി മാത്രമായിരുന്നു വിലയിരുത്തിയിരുന്നത്. കൂടാതെ 36 കോടി കൂടി ബജറ്റിന് പുറമേ അനുവദിക്കുകയും ചെയ്തിരുന്നു. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കിയിരിക്കുകയാണ്. സാന്ത്വനം സ്‌കീമില്‍ 27 കോടി രൂപയാണ് നീക്കിവെച്ചത്. സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള കുടുംബവരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നരലക്ഷമായി ഉയര്‍ത്തി. പ്രവാസി ക്ഷേമനിധിക്ക് ഒന്‍പത് കോടിരൂപയും ചെറുകിട സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയും നാലുവര്‍ഷത്തേക്ക് പലിശ സബ്‌സിഡിയും നല്‍കുന്നതിന് 18 കോടി രൂപയുമാണ് നീക്കിവെച്ചത്. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങള്‍ക്ക് വേണ്ടി കെയര്‍ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതി പ്രഖ്യാപിച്ചു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ട് കോടി രൂപ, പ്രവാസി സംഘനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി, പ്രവാസി ലീഗല്‍ എയ്ഡ്‌സെല്ലിനും ഹെല്‍പ്പ് ലൈനിനുമായി മൂന്ന് കോടി, എയര്‍പോര്‍ട്ട് ആംബുലന്‍സിനും എര്‍പോര്‍ട്ട് എവാക്വേഷനുമായി ഒന്നരകോടി, ലോകകേരള സഭയക്ക് 12 കോടി രൂപ, പ്രാവാസി ചിട്ടിക്കൊപ്പം ഇന്‍ഷ്വറന്‍സും പെന്‍ഷനും തുടങ്ങിയ ക്ഷേമപദ്ധതികളും നിക്ഷേപ പദ്ധതികളുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."