കെ.എ.എസിലെ സംവരണ അട്ടിമറി: പ്രതിഷേധ മാര്‍ച്ച് നടത്തി
തിരുവനന്തപുരം : കെ.എ.എസിലെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയും ലത്തീന്‍ കാത്തലിക് കൗണ്‍സിലും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കരിപ്പുഴ അധ്യക്ഷനായി. ഫാദര്‍ തിയോഡേഷ്യസ് (ലത്തീന്‍ കത്തോലിക്ക സഭ), പ്രൊഫ.അബ്ദുല്‍ റഷീദ് (മെക്ക), വിഷ്ണുപുരം ചന്ദ്രശേഖരന് (വി.എസ്.ഡി.പി), സജി കൊല്ലം (ഡി.എച്ച്.ആര്.എം), റെജി പേരൂര്‍ക്കട (കെ.ഡി.എഫ്) തുടങ്ങിയവര്‍ സംബന്ധിച്ചു. മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകരും പൊലിസുമായി ഉന്തും തള്ളുമുണ്ടായി. ലത്തീന്‍ കത്തോലിക്ക സമുദായത്തിന് കെ.എ.എസില്‍ സംവരണം നിഷേധിക്കുന്നതിനെതിരേ കേരള റിജ്യന്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് കെ.ആര്.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
എം.വിന്‍സെന്റ് എം.എല്‍.എ, കെ.എല്‍.സി.എ പ്രസിഡന്റുമാരായ പാട്രിക് മൈക്കിള്‍,ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി .ജെ .തോമസ്, മെക്ക പ്രസിഡന്റ് പ്രൊഫ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."