രണ്ട് ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിച്ചു, നഷ്ടമായത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ടും സ്വര്‍ണാഭരങ്ങളും
കൊച്ചി: ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് ട്രെയിന്‍ യാത്രക്കാര്‍. ഇന്നലെ മാത്രം രണ്ടു സംഭവങ്ങളിലായി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലായിരുന്നു ആദ്യത്തെ കവര്‍ച്ച. മലയാളി കുടുംബത്തിന്റെ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കമാണ് ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ നിന്ന് മോഷണം പോയത്. ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയില്‍വേ സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് മോഷണം നടന്നതെന്നും ഡയമണ്ടും 21 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസിലായിരുന്നു അടുത്ത കവര്‍ച്ച. പതിനഞ്ചു പവനാണ് കവര്‍ന്നു. കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വടകരയില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ആറ് പവന്‍ സ്വര്‍ണ താലി, രണ്ട് പവന്‍ വള, രണ്ടു മോതിരം, കമ്മല്‍, മൂക്കുത്തി എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന
ബാഗാണ് നഷ്ടപ്പെട്ടത്. ആകെ 9.5 പവന്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയും നഷ്ടമായി.
സംഭവത്തില്‍ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ റെയില്‍വേ പൊലിസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ട് സംഭവങ്ങളിലും ആരെയും പിടികൂടിയിട്ടില്ല.
പുലര്‍ച്ചെ യാത്രക്കാര്‍ ഉറങ്ങുന്ന സമയങ്ങളിലാണ് മോഷ്ടാക്കള്‍ കവര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നത്. യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. ദീര്‍ഘദൂര യാത്രക്കാരെ ഇതുവല്ലാതെ വലയ്ക്കുകയാണ്. കംപാര്‍ട്ടുമെന്റുകളില്‍ പേരിനു മാത്രമാണ് പൊലിസ് സുരക്ഷയുണ്ടാവാറ്. ഇവര്‍ പലപ്പോഴും കവര്‍ച്ച അറിയാറുമില്ല. രാത്രിയാത്രക്കാരുടെ സുരക്ഷ ഇപ്പോഴും ട്രെയിനുകളില്‍ ജലരേഖമാത്രമാണെന്നുകൂടിയാണ് രണ്ടു സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a minute ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 6 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3