കൊറോണ: ചൈനയില്‍ മരണം 636
ബെയ്ജിങ്: കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 636 ആയി. വൈറസ് ബാധിച്ചവര്‍ 31161 പേരായി ഉയര്‍ന്നെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മാത്രം 73 പേര്‍ മരിച്ചെന്നും 3143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു.
മരിച്ചവരില്‍ കൂടുതലും വൈറസ് ഉത്ഭവിച്ച പ്രവിശ്യയായ ഹൂബെയില്‍ നിന്നുള്ളവരാണ്. 69 പേരാണ് ഇന്നലെ ഇവിടെ മരിച്ചത്. വൈറസ് ബാധിച്ച 4800 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം പടരുന്നത് തടയാനായി സര്‍ക്കാര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുന്നിലുള്ള പ്രതിസന്ധിയാണ്. വുഹാന്‍ തലസ്ഥാനമായ ഹൂബെയില്‍ ഡിസംബറോടെയാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് 24 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു. ലോകാരോഗ്യ സംഘടന ആഗോള അടിസ്ഥയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ജപ്പാനില്‍ 41 പേര്‍ക്കും മലേഷ്യയില്‍ 15 പേര്‍ക്കും സിംഗപ്പൂരില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജപ്പാനില്‍ ഇന്നലെ രോഗം ബാധിച്ച മുഴുവന്‍ പേരും യോക്കോഹാമ തുറുമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."