മുസ്‌ലിംകളല്ലാത്തവരെ തടങ്കല്‍പാളയങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അസമിലെ തടങ്കല്‍പാളയങ്ങളില്‍ നിന്നു മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.
2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു കുടിയേറി രേഖകളില്ലാത്തതിന്റെ പേരില്‍ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ അസമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ലോക്‌സഭയില്‍ അസം കോണ്‍ഗ്രസ് എം.പി അബ്ദുല്‍ ഖാലികിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
2019ലെ പൗരത്വ ഭേദഗതി പ്രകാരം നിയമത്തിനു കീഴില്‍ വരുന്ന ആളുകള്‍ക്ക് പൗരത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തടങ്കല്‍ പാളയങ്ങള്‍ക്കു 'ഡിറ്റന്‍ഷന്‍ സെന്റര്‍' എന്നതിനു പകരം 'ഹോള്‍ഡിങ് സെന്റര്‍' എന്ന പേര് നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 761 പേരെ തടങ്കല്‍ പാളയങ്ങളില്‍ നിന്നു മോചിപ്പിച്ചിട്ടുണ്ടെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.പൗരത്വ പട്ടികക്കു കീഴില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കന്‍ കഴിയാത്തവരെ മാത്രം ഉദ്ദേശിച്ച് അസമില്‍ ഒരു തടങ്കല്‍ പാളയവും നിര്‍മിച്ചിട്ടില്ലെന്ന് അസം കോണ്‍ഗ്രസ് എം.പി പ്രദ്യുത് ബോര്‍ദോലോയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."