ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ നീക്കണമെന്ന ഹരജി; വാദം കേള്‍ക്കല്‍ 10ലേക്ക് മാറ്റി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പ്രതീകമായി മാറിയ ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ അവിടെ നിന്നും നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി 10ലേക്ക് മാറ്റി. ഇന്ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വാദം കേള്‍ക്കല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
'ഡല്‍ഹി തെരഞ്ഞെടുപ്പ് നാളെ നടക്കുകയാണ്. പ്രതിഷേധം ട്രാഫിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാമെന്ന് ഹരജിക്കാരന്‍ വാദിച്ചെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊണ്ട് തന്നെയാണ് വാദം കേള്‍ക്കല്‍ മാറ്റിയതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് വ്യക്തമാക്കി.
'ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്നറിയാം. തിങ്കളാഴ്ച വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും'. സുപ്രിം കോടതി ബെഞ്ച് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ആരംഭിച്ചശേഷം ഡിസംബര്‍ 15 മുതല്‍ ഷഹീന്‍ബാഗിലെ റോഡ് അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."