കേരളത്തില്‍ മത്സരിക്കാന്‍ തയാറുണ്ടോയെന്ന് മോദിയോട് ചെന്നിത്തല
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ തയാറുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറും പാഴ്വാക്കാണ്. ത്രിപുരയല്ല കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നത്, മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഡുമായിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടും. ബി.ജെ.പിക്കും ആര്.എസ്.എസിനും വളരാനുള്ള അവസരം കേരളത്തിലെ മതേതര വിശ്വാസികള്‍ കൊടുക്കില്ല.
മോദിയുടെ കേരള സന്ദര്‍ശനം പൂര്‍ണ പരാജയമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചതാണ് കൊല്ലം ബൈപ്പാസ് പദ്ധതി. അതില്‍ അവകാശവാദം ഉന്നയിക്കാന്‍ സി.പി.എമ്മിനും ബി.ജെ.പിക്കും യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."