യുവാക്കള്‍ മോദിയെ വടികൊണ്ട് തല്ലുമെന്ന് രാഹുല്‍, പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുവാക്കള്‍'വടികൊണ്ട് തല്ലും' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത് പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ആറുമാസം കഴിഞ്ഞ് മോദിക്ക് വീടിനു പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് തല്ലുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതിരേ പ്രതിഷേധിക്കുകയായിരുന്നു ഭരണപക്ഷം.
തന്റെ മണ്ഡലമായ വയനാടിന് മെഡിക്കല്‍ കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചോദ്യത്തിന് മറുപടി നല്‍കുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്ന പ്രസ്താവനകള്‍ വായിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കോണ്‍ഗ്രസ് എം.പിമാര്‍ തന്റെ സീറ്റിന് അടുത്തെത്തി തന്നെ ആക്രമിക്കാനും കൈയിലുള്ള പേപ്പറുകള്‍ തട്ടിപ്പറിക്കാനും ശ്രമിച്ചതായി ഹര്‍ഷ് വര്‍ധന്‍ ആരോപിച്ചു. ചോദ്യത്തിന് മറുപടി നല്‍ കാന്‍ ഹര്‍ഷ് വര്‍ധനോട് സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് വകവയ്ക്കാതെ പ്രസതാവന വായിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി ഹര്‍ഷ് വര്‍ധനെതിരേ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി മാണിക്ക ടാഗോര്‍ സര്‍ക്കാര്‍ ബഞ്ചിലെത്തി മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു.
എന്നാല്‍ മാണിക്കത്തെ ഭരണ പക്ഷം പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിനിടയിലും ഹര്‍ഷ് വര്‍ധന്‍ തന്റെ പ്രസ്താവന വായന തുടരുകയായിരുന്നു. രാഗഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരേ സഭ്യേതരമായ പദങ്ങള്‍ ഉപയോഗിച്ചു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഹര്‍ഷ് വര്‍ധന്റെ എല്ലാ ആരോപണങ്ങളും ശശി തരൂര്‍ എം.പി നിഷേധിച്ചു. സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പിയുടെ നേതാക്കള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെ നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭ ഒരു മണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷവും ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ തിങ്കളാഴ്ച വരെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
മോദി പ്രധാനമന്ത്രിയെപ്പോലെയല്ല പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.നരേന്ദ്രമോദി പ്രധാനമന്ത്രി അന്തസ്സിനു ചേര്‍ന്ന രീതിയിലല്ല പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ പതിയെ കത്തുന്ന ട്യൂബ് ലൈറ്റ് എന്ന് മോദി പരിഹസിച്ചിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു രാഹുല്‍. സാധാരണ നിലയില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക പദവിയുണ്ട്. പ്രത്യേക പെരുമാറ്റ രീതികളുണ്ട്. പ്രത്യേക നിലവാരവുമുണ്ട്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഇതൊന്നുമില്ലെന്നുംന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് തല്ലുന്ന കാര്യം പറയുന്നു. എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം എനിക്കുണ്ട്. അതിനാല്‍ എത്ര വടികൊണ്ട് തല്ലിയാലും എനിക്ക് ഒന്നും സംഭവിക്കില്ലെന്നും മോദി പറഞ്ഞു. അസമിലെ കോകരാഝറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."