വംശീയ വിദ്വേഷം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കും
ഹൂസ്റ്റണ്‍: കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വധിച്ച കേസില്‍ പ്രതി ആദം പുരിന്റണിനെ കോടതിയില്‍ ഹാജരാക്കി. വംശീയവിദ്വേഷം കൊലപാതകത്തിന് കാരണമെന്ന് തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എഫ്.ബി.ഐ ഇതിനുള്ള തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.
ശ്രീനിവാസ് കുച്ചിബോത്തലയെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഒപ്പമുണ്ടായവരില്‍ നിന്ന് മൊഴിയെടുക്കും. പ്രതിക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയത്. സാധാരണ രീതിയില്‍ കൊലക്കുറ്റത്തിന് വധശിക്ഷ ലഭിക്കണമെന്നില്ല. വംശീയവിദ്വേഷം അമേരിക്കയിലെ നിയമത്തില്‍ ഗുരുതരമായ കുറ്റങ്ങളിലൊന്നാണ്. പ്രതിയെ ഇപ്പോള്‍ ജോണ്സണ് കൗണ്ടി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീനിവാസിനും സുഹൃത്ത് അലോക് മദസാനിക്കും നേരെ ആദം വെടിവച്ചത്. തടയാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലോട്ട് എന്ന അമേരിക്കക്കാരനും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."