HOME
DETAILS
MAL
പ്രതീക്ഷയോടെ ഇന്ത്യ -ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്
backup
February 08 2020 | 04:02 AM
ഓക്ക്‌ലാന്‍ഡ്: ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ടീംഇന്ത്യ ഇന്ന് ഇറങ്ങുന്നു. ടി20 പരമ്പര തൂത്തുവാരിയതിന് ശേഷം ഇന്ത്യ മികച്ച പ്രതീക്ഷയിലായിരുന്നു ഏകദിനത്തിന് ഇറങ്ങിയത്. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യയെ തുരത്താന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞു. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ മാരുടെ കൃത്യമായ ഇടപെടലായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടതുള്ളു. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുതന്നതാണ് പരമ്പര. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ടി20 പരമ്പരയിലെ കണക്കു ചോദിക്കാനുള്ള ഒരുക്കത്തിലാണ് കിവികള്‍. അതിനല്‍ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജീവന്‍മരണ പോരാട്ടം പുറത്തെടുത്താല്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളു. റണ്ണൊഴുക്ക് കൂടുതലുള്ള പിച്ചാണ് ഈഡന്‍ ഗാര്‍ഡനിലേത്. അതിനാല്‍ ആദ്യം ബാറ്റിങ് ലഭിച്ചാല്‍ കളി ഇന്ത്യയുടെ വരുതിയിലാക്കാന്‍ സാധിക്കും. ആദ്യ കളിയില്‍ 347 റണ്‍സ് അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. ബൗളര്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം. അതുകൊ@ണ്ടു തന്നെ ര@ണ്ടാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ട@ു വരാന്‍ സാധ്യതയു@ണ്ട്. ഒന്നാം ഏകദിനത്തില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നി, യുസ്വേന്ദ ചഹല്‍ എന്നിവര്‍ ടീമിലെത്തിയേക്കും. അതേ സമയം കൃത്യമായ ബാറ്റേന്തിയ ബാറ്റിങ്‌നിരയെ നിലനിര്‍ത്തിയേക്കും.
അതേ സമയം എന്ത് വിലകൊടുത്തും പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് കിവികള്‍. ഇതിനായി പുതിയൊരു ബൗളറെ കൂടി കിവികള്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണിനെയാണ് രണ്ടാം ഏകദിനത്തില്‍ കിവികള്‍ കളത്തിലിറക്കുന്നത്. ഏകദിനത്തില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. തന്റെ ഉയരം കൊ@ണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കളിക്കാരനാണ് ജാമിസണ്‍. താരത്തിന്റെ ഉയരം മുതലെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂസിലന്‍ഡ്.
ആസ്‌ത്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട@ു ടെസ്റ്റുകള്‍ക്കുള്ള ന്യൂസിലാന്‍ഡ് സംഘത്തില്‍ ജാമിസണ്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ലെഗ് സ്പിന്നര്‍ ഇഷ് സോധിയെ ന്യൂസിലാന്‍ഡ് എ ടീമിനായി കളിക്കുന്നതിനു വേ@ണ്ടി വിട്ടുനല്‍കിയതിനാല്‍ പകരം ജാമിസണായിരിക്കും ടീമിലെത്തുകയെന്നും ന്യൂസിലാന്‍ഡ് ബൗളിങ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."