ഇന്ത്യന്‍ എന്‍ജിനീയറുടെ വംശീയക്കൊല: ഒഴുക്കന്‍ പ്രതികരണവുമായി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍ന്യൂഡല്‍ഹി: യു.എസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒടുവില്‍ വൈറ്റ്ഹൗസിന്റെ പ്രതികരണം. അലോസരപ്പെടുത്തുന്ന വാര്‍ത്തകളാണ് കന്‍സാസില്‍ നിന്ന് ലഭിക്കുന്നതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. ജൂതവിഭാഗത്തിന്റെ സെമിത്തേരിക്കെതിരേ നടന്ന ആക്രമണത്തെയും വൈറ്റ്ഹൗസ് അപലപിച്ചു.
കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എസ് അപലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ കുച്ചിബോട്‌ലുവിനെ വധിച്ച സംഭവത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു യു.എസിന്റെ പ്രതികരണം. ഏറ്റവും പഴക്കമുള്ള ജനാധിപത്യരാജ്യമായ അമേരിക്കയില്‍ നടന്ന ഇത്തരം ആക്രമണം നാണക്കേടാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
എന്നാല്‍ കന്‍സാസില്‍ നിന്നുള്ള വാര്‍ത്തകള്‍ അലോസരപ്പെടുത്തുന്നതാണെന്ന ഒറ്റവാക്ക് പ്രസ്താവനയാണ് ഇന്നലെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ നടത്തിയത്.
ആദം ഡബ്ല്യു പുരിന്‍ടണ്‍ എന്ന മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ എന്‍ജിനീയറെ വെടിവച്ചു കൊന്നത്. കന്‍സാസിലെ ബാറില്‍വെച്ചായിരുന്നു ഇത്. എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ തീവ്രവാദി എന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."