HOME
DETAILS

'പിണറായി പക്ഷക്കാര'നായി വി.എസ്

  
backup
February 28 2017 | 19:02 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5

മുഖ്യമന്ത്രി പിണറായി വിജയനെ യു.ഡി.എഫ് നേതാക്കള്‍ എന്തെങ്കിലും കാര്യത്തില്‍ പ്രശംസിക്കുന്നത് കൗതുകകരമാണെങ്കിലും അതത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ പ്രശംസിക്കുന്നത് അങ്ങനെയല്ല. അതൊരു മഹാസംഭവം തന്നെയാണ്. ഇന്നലെ സഭ അതിനും സാക്ഷ്യം വഹിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയിലായിരുന്നു പ്രശംസ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിണറായി സ്വീകരിച്ച നിലപാടിനെ വി.എസ് പൂര്‍ണമായി ശരിവച്ചു.

കേസന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന കാര്യത്തില്‍ വി.എസിന് ഒട്ടുമില്ല സംശയം. ഈ വിഷയത്തില്‍ പിണറായി നടത്തിയ പ്രസ്താവന പ്രതിപക്ഷത്തിനു മനസ്സിലാകാത്തതുകൊണ്ടാണ് അവര്‍ പിണറായിയെ കുറ്റപ്പെടുത്തുന്നത്. 'നമ്പിയാരെന്നു ചോദിച്ചു, നമ്പിയാരെന്നു ചൊല്ലിനേന്‍' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ. അറസ്റ്റിലായ പ്രതിയുടെ ഭാവനയ്ക്കനുസരിച്ചാണ് ആക്രമണം നടന്നതെന്നും ഗൂഢാലോചനയില്ലെന്നും പിണറായി പറഞ്ഞിട്ടില്ലെന്ന് വി.എസിന്റെ സാക്ഷ്യപ്പെടുത്തലും.

'പിണറായി പക്ഷ'ത്തേക്കുള്ള വി.എസിന്റെ ഈ ചുവടുമാറ്റത്തിനു കാരണം പലര്‍ക്കും പിടികിട്ടിയിട്ടില്ലെങ്കിലും കെ.സി ജോസഫിനതു മനസ്സിലായി. സെക്രട്ടേറിയറ്റില്‍ ഒരു ഓഫീസ് മുറി കിട്ടുന്നതിനു വേണ്ടി വി.എസ് പിണറായിക്കു മുന്നില്‍ വിനീതവിധേയനായി പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണെന്ന് ജോസഫ്. യു.ഡി.എഫിനെ ചീത്തവിളിച്ചിട്ടാണെങ്കിലും വി.എസിനു മുറി കിട്ടുന്നതില്‍ ജോസഫിനു സന്തോഷമുണ്ട്. ഇതെല്ലാം കേട്ടപ്പോള്‍ വി.എസിന്റെ പഴയ അനുയായിയായ പി.സി ജോര്‍ജിനും പിണറായിയോട് മൃദുസമീപനം.

പ്രതിപക്ഷം പറയുന്നതു കേട്ടാല്‍ പിണറായി ഒരുപാട് ഗുണ്ടകളെയും കൊണ്ടു നടക്കുകയാണെന്നു തോന്നുമെന്നും അതു ശരിയല്ലെന്നും ജോര്‍ജ്. കൂട്ടത്തില്‍ പഴയ നേതാവ് കെ.എം മാണിക്കിട്ട് ഒന്നു താങ്ങാനും മറന്നില്ല. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും അതിന്റെ പേരില്‍ ആ കാര്‍ന്നോര്‍ സമരം ചെയ്യുന്നത് മാന്യതയല്ലെന്ന് ജോര്‍ജ്. പണ്ട് വാളകം സംഭവത്തിന്റെ കാലത്തും മറ്റും തന്നെക്കുറിച്ചു കൊടുത്ത വാര്‍ത്തകള്‍ എന്തുതന്നെയായാലും ഇപ്പോള്‍ ആരെങ്കിലും ദേശാഭിമാനിയെയോ കൈരളി ടി.വിയെയോ കുറ്റംപറയുന്നതു കേട്ടാല്‍ കെ.ബി ഗണേശ്കുമാറിനു സഹിക്കില്ല.

ഇടതു ഭരണകാലത്തൊന്നും അഴിമതി നടന്നിട്ടില്ലെങ്കില്‍ കൈരളി ടി.വിയും ദേശാഭിമാനിക്ക് ഇത്രയധികം കെട്ടിടങ്ങളുമൊക്കെ എങ്ങനെയുണ്ടായെന്ന ടി.എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന്, അത് തൊഴിലാളികളില്‍ നിന്ന് പിരിച്ചുണ്ടാക്കിയതാണെന്ന് ഗണേശിന്റെ മറുപടി. നയപ്രഖ്യാപനത്തെ കണക്കിനു പരിഹസിച്ചുകൊണ്ടായിരുന്നു എം. ഉമ്മറിന്റെ പ്രസംഗം. എല്ലാവരും ഒത്തൊരുമയോടെ പോകണമെന്ന് അതിന്റെ അവസാനഭാഗത്ത് പറയുന്നുണ്ട്.

എന്നാല്‍ ഭരണമുന്നണിയില്‍ എത്രമാത്രം ഒത്തൊരുമയുണ്ടെന്ന് ഉമ്മറിന് അറിയണം. മാവോയിസ്റ്റ് വേട്ട, ലോ അക്കാദമി, വിവരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കം തീര്‍ന്നോ എന്ന് അദ്ദേഹത്തിന്റെ ചോദ്യം. നയപ്രഖ്യാപനം നിരര്‍ഥകമായ പുരാവൃത്തങ്ങളുടെ അസംബന്ധ മിശ്രണമാണെന്നും ഉമ്മര്‍. ഇടതു സര്‍ക്കാര്‍ കേരളത്തെ അമേരിക്കയോളം പുരോഗമിപ്പിച്ചിട്ടുണ്ടെന്ന് വി.ടി.ബല്‍റാം. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അരിക്ക് കിലോയ്ക്ക് ഒരു രൂപയായിരുന്നു. ഇപ്പോള്‍ അത് ഒരു ഡോളറായി മാറിയിട്ടുണ്ടെന്നും ബല്‍റാം. യു.ഡി.എഫ് എന്തു പറഞ്ഞാലും ചിലര്‍ അതിനെ കുറ്റപ്പെടുത്തുന്നതില്‍ കെ. മുരളീധരനു പരിഭവം.

ബി.ജെ.പിയെ വിമര്‍ശിച്ചാല്‍ അവര്‍ പറയും യു.ഡി.എഫും ഇടതുപക്ഷവും ഒറ്റക്കെട്ടാണെന്ന്. ഇടതുപക്ഷത്തെ വിമര്‍ശിച്ചാല്‍ അവര്‍ കോലീബി കൂട്ടുകെട്ടാണെന്ന് പറയുമെന്നും മുരളീധരന്‍. സ്ത്രീസുരക്ഷയുടെ പേരില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കുറ്റപ്പെടുത്തുന്നത് ഇടതുപക്ഷത്തിന്റെ നിലപാട് അറിയാത്തതുകൊണ്ടാണെന്ന് യു. പ്രതിഭാ ഹരി. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മൊത്തം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ് ഇടതുപക്ഷം ചിന്തിക്കുന്നതെന്ന് പ്രതിഭ. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago