HOME
DETAILS

ശക്തമായ സഊദി വൽക്കരണത്തിനിടയിലും കഴിഞ്ഞ വർഷം അനുവദിച്ചത് ഇരട്ടിയയിലേറെ തൊഴിൽ വിസകൾ

  
backup
February 08 2020 | 11:02 AM

76556456453123-2

റിയാദ്: രാജ്യത്ത് വിവിധ മേഖലകളിൽ സഊദി വൽക്കരണം ശക്തമാക്കിയെങ്കിലും കഴിഞ്ഞ വർഷം അനുവദിച്ച തൊഴിൽ വിസകളിൽ മുൻ വർഷത്തേക്കാൾ ഇരട്ടിയെന്ന് കണക്കുകൾ. 2018 ൽ അനുവദിച്ചിരുന്നതിനേക്കാൾ ആറു ലക്ഷം അധികം വിസകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം അനുവദിച്ചത്.

വിവിധ മേഖലകളിൽ ശക്തമായ സഊദി വൽക്കരണം നടക്കുമ്പോഴും രാജ്യത്തേക്കുള്ള വിദേശ തൊഴിലാളികളുടെ ആവശ്യം മോശമല്ലാത്ത രീതിയിൽ വേണമെന്നതാണ് പുതിയ കണക്കുകൾ സൂചിപിക്കുന്നത്. നിരവധി മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ശ്രമിക്കുന്നതിനിടെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വൻതോതിൽ വിസകൾ അനുവദിക്കുകയാണെന്നും വ്യക്തമാക്കുന്നു. 2019 ൽ സഊദി തൊഴിൽ മന്ത്രാലയം വിദേശികളെ വിവിധ തൊഴിലുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പന്ത്രണ്ട് ലക്ഷം തൊഴിൽ വിസകളാണ് അനുവദിച്ചത്.


കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മന്ത്രാലയം ആകെ 6,06,400 തൊഴിൽ വിസകളാണ് അനുവദിച്ചത്. ഇതിൽ 3,48,880 വിസകൾ സ്വകാര്യ മേഖലക്കായിരുന്നു. എന്നാൽ,അതിനു തൊട്ടു മുമ്പുള്ള വർഷം കാലയളവിൽ 2,51,320 തൊഴിൽ വിസകളാണ് മന്ത്രാലയം അനുവദിച്ചിരുന്നത്. ഇതിൽ തന്നെ സ്വകാര്യ മേഖലക്ക് അനുവദിച്ചത് 87,500 വിസകൾ മാത്രമാണ്. 2018 ൽ മൂന്നാം പാദത്തിൽ അനുവദിച്ച ആകെ വിസകളിൽ 57.5 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ് നേടിയത്. സ്വദേശികൾക്കിടയിലെ വർധിച്ച തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ച് സമീപ കാലത്ത് നിരവധി മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സഊദി വൽക്കരണം നടപ്പാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വിദേശികളെ തേടി ഇത്രയും അധികം തൊഴിൽ വിസകൾ അനുവദിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago