HOME
DETAILS

പാലാരിവട്ടം പാലം: പുനര്‍നിര്‍മാണം വൈകിയത് കോടതി ഇടപെട്ടതിനാലാണെന്ന് മന്ത്രി ജി. സുധാകരന്‍

  
backup
February 08 2020 | 11:02 AM

minister-g-sudhakaran-on-palarivattom-bridge

 

ആലപ്പുഴ: കോടതി ഇടപെട്ടതിനാലാണ് പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം വൈകിയതെന്നും അല്ലെങ്കില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കാമായിരുന്നെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മൂന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകളിലും ക്രമക്കേട് കണ്ടെത്തിയതാണെന്നും പണം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വനിതാ അഭിഭാഷക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റായിരുന്നു. 102 ഗര്‍ഡറുകളില്‍ 100 ഉം കേടാണ്. സ്പാനുകളെല്ലാം തകരാറാണ്. ഇതേക്കുറിച്ച് അന്വേഷിച്ച ചെന്നൈ ഐ.ഐ.ടി സംഘം, വിജിലന്‍സ് എന്നിവര്‍ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്ന് എത്തിയ ഇ ശ്രീധരനും ക്രമക്കേട് ശരിവച്ചു. ഇതോടെ പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ കരാറുകാരന്‍ കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്തണമെന്ന കരാറുകാരന്റെ ആവശ്യം അംഗീകരിച്ച് സര്‍ക്കാരിനെതിരെ വിധി വന്നു.

മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുള്ളപ്പോഴാണ് ഈ നടപടി. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ അനുകൂല വിധി വന്നു. അപ്പോഴേയ്ക്കും മൂന്നുമാസം നഷ്ടമായി. നിയമങ്ങള്‍ ഉണ്ടെങ്കിലും നിയമ വ്യാഖ്യാനങ്ങളുടെ അപാകത കാരണം ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്നും മന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  17 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  18 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  18 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  18 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  18 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  19 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago