ഹിന്ദു നാമമുള്ള വിളക്കെണ്ണകളില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് സെന്‍കുമാര്‍: ഉപ്പ് വാങ്ങുമ്പോള്‍ അറബിക്കടലിലേതല്ലെന്ന് ഉറപ്പുവരുത്താറുണ്ടോന്ന് മറു ചോദ്യം
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി വര്‍ഗീയ വിഷം പടര്‍ത്തുന്ന കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന മുന്‍ ഡി.ജി.പിയും സംഘ്പരിവാര്‍ നേതാവുമായ ടി.പി സെന്‍കുമാറിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വരുന്നത് കൗതുകകരമായ കമന്റുകള്‍
ഹിന്ദു നാമമുള്ള വിളക്കെണ്ണകളെല്ലാ ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും മൃഗക്കൊഴുപ്പുണ്ടെന്നും അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കണമെന്നും ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കണമെന്നുമാണ് സെന്‍കുമാറിന്റെ പോസ്റ്റ്.
എന്നാല്‍ ഉപ്പ് വാങ്ങുമ്പോള്‍ അറബിക്കടലിലേതല്ലെന്നു ഉറപ്പുവരുത്താറുണ്ടോയെന്നാണ് കുറിപ്പിനെ താഴെ വന്ന ഒരു കമന്റ്. അറബിക്കടല്‍ വഴി വന്നതും ഉപേക്ഷിക്കുമോ എന്നും ചോദിക്കുന്നുണ്ട്.
ഇതാണ് സെന്‍കുമാറിന്റെ കുറിപ്പ്
എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക.
ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും
മൃഗക്കൊഴുപ്പുണ്ട്.
അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക.ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക.
ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക.
ഹിന്ദു നാമമുള്ള വെളിച്ചണയില്‍ പലതിലും മൃഗക്കൊഴുപ്പുണ്ടെന്ന് സെന്‍കുമാര്‍, ഉപ്പ് വാങ്ങുമ്പോള്‍ അറബിക്കടലിലേതല്ലെന്നു ഉറപ്പുവരുത്താറുണ്ടോന്ന് മറു ചോദ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."