HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളം: ജനപ്രതിനിധികളുടെ ദൂരദര്ശന് മാര്‍ച്ച് നാലിന്
backup
February 28 2017 | 19:02 PM
മലപ്പുറം: കരിപ്പൂര്‍ വിമാന താവളത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരേ ജില്ലയിലെ തദ്ദേശ ഭരണ കൂടങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്ശന് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലയിലെ ആദ്യ സമര പരിപാടിക്ക് മലപ്പുറം ജില്ലാ പഞ്ചായത്താണ് നേതൃത്വം നല്‍കുന്നത്. നാലിന് രാവിലെ 10ന് എം.എസ്.പി സ്കൂള്‍ പരിസരത്തു നിന്നും മാര്‍ച്ച് ആരംഭിക്കും. യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ഹാജുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, സലീം കുരുവമ്പലം, ഒ.ടി ജയിംസ്, അഡ്വ: റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."