'സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ പ്രതിഷേധാര്‍ഹം'
എടച്ചേരി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ നാദാപുരം മണ്ഡലം കമ്മിറ്റി.
പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ഭരണഘടന വിഭാവനം ചെയ്യുന്ന സമുദായ സംവരണത്തെ സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെതിരേ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അഹമ്മദ് ബാഖവി ജാതിയേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബഷീര്‍ എടച്ചരി അധ്യക്ഷനായി. മണ്ഡലം ചെയര്‍മാന്‍ വി.വി അലി വാണിമേല്‍ മെംബര്‍ഷിച്ച് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെ.പി ശംസീര്‍, ഒ. മുനീര്‍, എന്‍. സൂപ്പി തിനൂര്‍, എം.കെ മുനീര്‍, കെ.പി ഷൗക്കത്തലി, കെ.കെ മുനീര്‍, പി.കെ റയീസ്, എന്‍.കെ അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."